താമരശ്ശേരി: താലൂക്ക് ആശുപത്രി സംസ്ഥാന ആരോഗ്യവകുപ്പിെൻറ 2017 ലെ കായകൽപ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത് ഗുണമേന്മക്കും ആസൂത്രണമികവിനുമുള്ള അംഗീകാരമായി. സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിൽ മികവിനുള്ള രണ്ടാംസമ്മാനമായ പത്ത് ലക്ഷം രൂപയുടെ അവാർഡിനാണ് താമരശ്ശേരി താലൂക്ക് ആശുപത്രി തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും ഉയർന്ന സ്കോറോടെയാണ് (99.2) സംസ്ഥാനത്തെ മികച്ച ആരോഗ്യശുശ്രൂഷ സൗകര്യങ്ങളുള്ള ആശുപത്രികളിലൊന്ന് എന്ന പദവിയിലെത്തിയിരിക്കുന്നത്. പൊടിശല്യമില്ലാത്ത ആശുപത്രിപരിസരം, പ്ലാസ്റ്റിക് വസ്തുക്കളുടെ നിയന്ത്രണം, ശുചീകരണനടപടികൾ, പകർച്ച വ്യാധിനിയന്ത്രണ നടപടികൾ, മികച്ച കവാടം, സുരക്ഷാഭിത്തികൾ, അണുമുക്ത ഡ്രസിങ് റൂം, ഏകീകൃത സൈൻ ബോർഡ്, മുതിർന്ന പൗരന്മാർ-, അംഗപരിമിതർ എന്നിവർക്ക് അനുയോജ്യമായ റാമ്പ്, സ്െട്രച്ചർ, ഉൗർജസംരക്ഷണം, മുലയൂട്ടൽ കേന്ദ്രം, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളോടൊപ്പം രോഗിസൗഹൃദസംവിധാനങ്ങളും ഒരുക്കിയതിനാണ് അവാർഡ് ലഭിച്ചതെന്ന് മെഡിക്കൽ ഓഫിസർ ഇൻചാർജ് ഡോ.സി.പി. അബ്ദുൽജമാൽ പറഞ്ഞു. കൂടുതൽ ഭൗതികസൗകര്യങ്ങൾ ആശുപത്രിയിലൊരുക്കേണ്ടതുണ്ടെന്നും അവാർഡ് തുക അതിനുവേണ്ടി വിനിയോഗിക്കുമെന്നും ആശുപത്രിവികസനസമിതിയുടെയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിെൻറയും പൂർണപിന്തുണയുള്ളതുകൊണ്ടാണ് ആശുപത്രിക്ക് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആശുപത്രികളുടെ ശുചിത്വം, രോഗനിയന്ത്രണം, സേവനനിലവാരം, ആശുപത്രിപരിപാലനം എന്നിവയുടെ അടിസ്ഥാനത്തിൽ 2015 മുതൽ നൽകി വരുന്നതാണ് കായകൽപ അവാർഡ്. ഇരുന്നൂറ്റി അമ്പത് ഘടകങ്ങൾ മൂന്നുതലങ്ങളിലായി അവലോകനം ചെയ്ത് വിദഗ്ധർ അടങ്ങിയ ടീം സംസ്ഥാനതലത്തിലാണ് അവാർഡ് പ്രഖ്യാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.