താലൂക്ക് പാലിയേറ്റിവ് വളൻറിയർ സംഗമം

താമരശ്ശേരി: 'മെച്ചപ്പെട്ട പരിചരണം രോഗിയുടെ അവകാശം' എന്ന പ്രമേയത്തിൽ താമരശ്ശേരി താലൂക്ക് പാലിയേറ്റിവ് വളൻറിയേഴ്സ് സംഗമം സംഘടിപ്പിച്ചു. ഈങ്ങാപ്പുഴ സ​െൻറ് ജോർജ് പാരിഷ് ഹാളിൽ നടന്ന പരിപാടി ഫാ. ഗീവർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ മജീദ് നരിക്കുനി അധ്യക്ഷത വഹിച്ചു. ഡോ. അമീർ അലി, സിസ്റ്റർ സ്റ്റെല്ല എന്നിവർ ക്ലാസെടുത്തു. ഒ.ടി. സുലൈമാൻ, പി. ബാലൻ, വി.ഡി. ജോസഫ്, വി.എം. മാത്യു, ലത്തീഫ്, പി.വി. അബ്ദുൽ ഖാദർ, ഷെരീഫ് ഉണ്ണികുളം, അബ്ദുൽ ബാരി എന്നിവർ സംസാരിച്ചു. പുതുപ്പാടി, കോടഞ്ചേരി, കൊടുവള്ളി, തിരുവമ്പാടി, കൂടരഞ്ഞി, പൂനൂർ, ഉണ്ണികുളം, നരിക്കുനി, ഓമശ്ശേരി എന്നീ ക്ലിനിക്കുകളിലെ വളൻറിയർമാർ സംഗമത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.