താമരശ്ശേരി: ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം തേടി മുൻ എം.എൽ.എ സി. മോയിൻകുട്ടി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം വ്യാഴാഴ്ച ആരംഭിക്കും. അടിവാരത്തെ സമരവേദിയിൽ രാവിലെ 10ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. ചുരം റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക, പാരിസ്ഥിതിക നാശം നേരിടുന്ന ചുരത്തിന് സംരക്ഷണ നടപടികൾ പ്രഖ്യാപിക്കുക, ചിപ്പിലിത്തോട് - തളിപ്പുഴ ബദൽ റോഡ് യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരത്തിന് യു.ഡി.എഫിെൻറ പൂർണ പിന്തുണ ഉണ്ടാവുമെന്ന് സമരസമിതി ചെയർമാൻ വി.ഡി. ജോസഫ്, കൺവീനർ വി.കെ. ഹുസൈൻകുട്ടി എന്നിവർ അറിയിച്ചു. ലഹരിവിരുദ്ധ സംഗമം താമരശ്ശേരി: സൗഹൃദം കരിങ്ങമണ്ണയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചു. വാർഡ് മെംബർ റസീനസിയ്യാലി അധ്യക്ഷത വഹിച്ചു. കെ.വി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഉണ്ണി കൃഷ്ണൻ നമ്പീശൻ, എ.കെ. അബ്ബാസ്, വിനയൻ, അബ്ദുൽ മജീദ്, താമരശ്ശേരി എസ്.ഐ സായൂജ്കുമാർ, എക്സൈസ് ഇൻസ്പെക്ടർ സുഗുണൻ എന്നിവർ സംസാരിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രത്തിേൻറത്- -സി. മോയിൻകുട്ടി താമരശ്ശേരി: മത സ്വാതന്ത്ര്യമുൾപ്പെടെ തച്ചുടച്ച് കരിനിയമങ്ങൾ കൊണ്ടുവന്ന് രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഏക സിവിൽ കോഡിലേക്കുള്ള ചൂണ്ടുപലകയാണ് മുത്തലാഖ് ബിൽ എന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി പറഞ്ഞു. താമരശ്ശേരിക്കടുത്ത പൂക്കോട് വാർഡ് മുസ്ലിം ലീഗ് സമ്മേളനത്തിെൻറ ഭാഗമായി നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. നജീബ് കാന്തപുരം, പി.ടി.എം. ഷറഫുന്നിസ ടീച്ചർ, പി.എസ്. മുഹമ്മദലി, ഹാജറ കൊല്ലരുകണ്ടി, എം. സുൽഫീക്കർ, അഷ്റഫ് കോരങ്ങാട്, പി.പി. ഗഫൂർ, വി.പി. ആണ്ടി, റംല, വി.എം. അബ്ദുല്ലക്കോയ ഹാജി എന്നിവർ സംസാരിച്ചു. ഇഖ്ബാൽ പൂക്കോട് സ്വാഗതവും കെ.കെ. ഷമീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.