തിരുവമ്പാടി: കല്ലുരുട്ടി മാടച്ചാൽ ശ്രീ മുത്തപ്പൻകാവ് തിരുവാതിര മഹോത്സവം സമാപിച്ചു. വെള്ളാട്ടം, സംഗീതാർച്ചന, തിരുവപ്പന വെള്ളാട്ടം എന്നിവ നടന്നു. തോട്ടത്തിൻകടവ് വൈകുണ്ഠ ക്ഷേത്രത്തിൽനിന്ന് മാടച്ചാൽ ക്ഷേത്രത്തിലേക്കുള്ള താലപ്പൊലി ഘോഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു. എം.ആർ. ദിവാകരൻ മുഖ്യകാർമികത്വം നിർവഹിച്ചു. ക്ഷേത്ര സമിതി പ്രസിഡൻറ് മനോജ് കുമാർ മേലെച്ചാലിൽ, അജിത്ത് കുമാർ, ഹരിദാസൻ പൂക്കളലിങ്ങൽ, ഉഷാകുമാരി എടക്കാട്ട്, സുജ മോഹൻ, പുഷ്പ പൊയിലിങ്ങൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.