കോഴിക്കോട്: പരപ്പില്‍ എം.എം. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'സെൻറക്സ്' പ്രദര്‍ശനത്തിന് ബുധനാഴ്ച തിരശ്ശീല വീഴും. കോഴിക്കോട് മെഡിക്കല്‍ കോളജ്, ഇഖ്‌റ ഹോസ്പിറ്റല്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചരിത്രവിഭാഗം, ആര്‍ക്കൈവ്‌സ് വകുപ്പ്, വനംവകുപ്പ്, എക്‌സൈസ് വകുപ്പ്, പ്ലാനറ്റേറിയം തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും വിജ്ഞാനപ്രദമായ സ്റ്റാളുകള്‍ക്ക് പുറമേ പ്രസിദ്ധ ഫോട്ടോഗ്രാഫര്‍മാരായ പി. മുസ്തഫ, അജീബ് കോമാച്ചി, സെല്ലുരാജ്, മദനന്‍, പ്രഫ. വസിഷ്ഠ, സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ ഗ്രാമഫോണ്‍ ഷാഫി, അബ്ദുൽ റസാക്ക്, പി.ഒ. ഹാഷിം തുടങ്ങിയവരുടെ കൈവശമുള്ള അപൂര്‍വങ്ങളായ ഫോട്ടോകളും രേഖകളും പുരാവസ്തുക്കളും പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്‌കൂളിലെ എല്‍.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലും അധ്യാപകരും വിദ്യാർഥികളും ഒരുക്കുന്ന വൈജ്ഞാനികവും അനുസ്മരണീയവുമായ കാഴ്ചകള്‍ നല്‍കുന്ന സ്റ്റാളുകളും പ്രദര്‍ശനത്തിെൻറ പ്രത്യേകതയാണ്. സമാപനദിവസമായ രാത്രി ഏഴ്വരെ പ്രദര്‍ശനം തുടരും. വൈകീട്ട് അഞ്ചിന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന സമാപനസമ്മേളനം പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്യും. ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി കമീഷണര്‍ മെറിന്‍ ജോസഫ് മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.