കുറ്റിച്ചിറ: സിയസ്‌ക്കോ മുന്‍ പ്രസിഡൻറും സാമൂഹികപ്രവര്‍ത്തകനുമായ ഇ.വി. അഹമ്മദ് കോയയുടെ അനുശോചനയോഗം കുറ്റിച്ചിറ സിയസ്‌ക്കോ ഹാളില്‍ നടന്നു. 1956 ജൂണ്‍ 21ന് സിയസ്‌ക്കോ രൂപവത്കരിക്കുമ്പോള്‍ മുതൽ ഇ.വി. അഹമ്മദ് കോയ സ്ഥാപക മെംബറാണ്. 1961-1962 കാലയളവില്‍ സിയസ്‌ക്കോയുടെ പ്രസിഡൻറായി. പിന്നീട് സിയസ്‌ക്കോ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിെൻറ കോഓഡിനേറ്ററായി. സിയസ്‌ക്കോ പ്രസിഡൻ പി.ടി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. സിയസ്‌ക്കോ ജനറല്‍ സെക്രട്ടറി നൗഷാദ് അലി, ഡി.സി.സി വൈസ് പ്രസിഡൻറ് ഇ.വി. ഉസ്മാന്‍ കോയ, സീനിയര്‍ സിറ്റിസണ്‍ അംഗങ്ങളായ സി.പി.എം. സഈദ്, പി.വി. അബ്ദുല്ല കോയ, സി.ഇ.വി. അബ്ദുല്‍ ഗഫൂര്‍, വി. അബ്ദുല്‍ ഗഫൂര്‍, എം. അബ്ദുല്‍ ലത്തീഫ്, മുന്‍ പ്രസിഡൻറ് കെ.പി. ആലിക്കോയ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.