നെടിയാൽ കോവിലകം ക്ഷേത്രത്തിലെ അഞ്ച്​ ഭണ്ഡാരം കവർന്നു

രണ്ട് ദിവസങ്ങളിലായാണ് കവർച്ച ബേപ്പൂർ: നെടിയാൽ ഭഗവതി കോവിലകം ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരം കവർന്നു. രണ്ട് ദിവസങ്ങളിലായിട്ടാണ് കവർച്ച നടന്നത്. ക്ഷേത്രം ശാന്തി സഞ്ജൂഷ് നമ്പൂതിരി ക്ഷേത്രകവാടത്തിൽ വന്നപ്പോൾ കവാടത്തി​െൻറ പുറത്തുള്ള രണ്ട് ഭണ്ഡാരം കവർന്ന നിലയിൽ കാണുകയായിരുന്നു. ക്ഷേത്രം ഭാരവാഹികളെയും ബേപ്പൂർ പൊലീസിലും വിവരം അറിയിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് ബാക്കി മൂന്ന് ഭണ്ഡാരം കവർന്നത്. വിരലടയാളവിദഗ്ധ ശ്രീജയ, സുദേശ്, പി.സി. ബാബു എന്നിവർ പരിശോധന നടത്തി. പൊലീസ് ഡോഗ് സ്ക്വാഡിൽ നിന്ന് ശിവദാസ്, ബൈജു, റജീഷ് എന്നിവർ സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.