നന്മണ്ട: ഒാൾ കേരള െടയിലേഴ്സ് അസോസിയേഷൻ നന്മണ്ട 14 ജില്ല വൈസ് പ്രസിഡൻറ് മധൂസൂദനൻ ഇയ്യാട് ഉദ്ഘാടനം ചെയ്തു. സി. രാജൻ അധ്യക്ഷത വഹിച്ചു. എ.കെ.ടി.എ ഏരിയ പ്രസിഡൻറ് ഗംഗാധരൻ, ഒ. പത്മനാഭൻ, ഭാസ്കരൻ പാണ്ടിക്കോട് എന്നിവർ സംസാരിച്ചു. ചന്ദ്രൻ നന്മണ്ട സ്വാഗതവും അനിത ചെറുകുളംവയൽ നന്ദിയും പറഞ്ഞു. തിറ മഹോത്സവം നന്മണ്ട: കൂളിപ്പൊയിലിലെ ചേരോത്ത് കരിയാത്തൻ ക്ഷേത്രത്തിലെ തിറ മഹോത്സവം 17ന് ബുധനാഴ്ച നടക്കും. പുലർച്ച ഗണപതി ഹോമം, പ്രഭാതപൂജ, രാവിലെ 10ന് കാവ് ഉണർത്തൽ, 11ന് ഇളനീർകുല വരവുംകൊടി എഴുന്നെള്ളത്തും. ഉച്ചക്ക് 12.30ന് പ്രസാദ ഉൗട്ട്, വൈകിട്ട് നാലിന് ഗുരുദേവൻ വെള്ളാട്ട്, ആറിന് താലപ്പൊലി, ചെണ്ട വാദ്യമേളത്തോടെ എഴുെന്നള്ളിപ്പും നട്ടത്തിറയും. രാത്രി ഒമ്പതിന് ഗുളികൻതിറ. 11ന് തായമ്പക, അറോപ്പകളി, പുലർച്ച ഒന്നിന് കരിയാത്തൻതിറ. നാലിന് നടക്കുന്ന ഗുരുദേവൻ തിറയോടെ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.