മേപ്പയൂർ: കരുവോട് കണ്ടംചിറയിൽ നടീൽ ഉത്സവം തൊഴിൽ-എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ആദ്യ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് കർഷകരും തൊഴിലുറപ്പ് തൊഴിലാളികളും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും പാടശേഖരസമിതി അംഗങ്ങളും ഒത്തുകൂടി. യന്ത്രങ്ങളുപേയാഗിച്ചും 750 തൊഴിലുറപ്പ് തൊഴിലാളികൾ രംഗത്തിറങ്ങിയും വയൽ കൃഷിയോഗ്യമാക്കി. ഏപ്രിൽ ആദ്യവാരം കൊയ്ത്തുത്സവം നടത്താൻ പാകത്തിലാണ് പ്രവർത്തനം. ചടങ്ങിൽ മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന അധ്യക്ഷത വഹിച്ചു. പി.പി. രാധാകൃഷ്ണൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ, ജില്ല പഞ്ചായത്ത് അംഗം സുജാത മനക്കൽ, ഹരിത കേരളം മിഷൻ കോ-ഓഡിനേറ്റർ ഡോ. ജയകുമാർ, മണ്ഡലം വികസന സമിതി കൺവീനർ എം. കുഞ്ഞമ്മത്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. രാജൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഇ. ശ്രീജയ, പഞ്ചായത്ത് അംഗങ്ങളായ സറീന ഒളോറ, പി.എം. പവിത്രൻ, ഷർമിന കോമത്ത്, കെ. രതീഷ് എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ സ്മിതാ നന്ദിനി സ്വാഗതം പറഞ്ഞു. വീൽചെയർ നൽകി വടകര: വിജയ് ഫാൻസ് വെൽെഫയർ അസോസിയേഷൻ വടകര ജില്ല ഗവ. ആശുപത്രിയിലേക്ക് വീൽചെയർ നൽകി. ഡിവൈ.എസ്.പി ടി.പി. േപ്രമരാജനിൽനിന്ന് ഡോ. ഷിഹാവുദ്ദീൻ ഏറ്റുവാങ്ങി. അനൂപ് അധ്യക്ഷത വഹിച്ചു. ശരത് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.