മെഡിക്കൽ കോളജിൽ വാസ്​കുലർ സർജറി വിഭാഗവും ഒ.പിയും പ്രവർത്തനം തുടങ്ങി

കോഴിക്കോട്: മേഖലയിലെ കേരളത്തിലെ ആദ്യത്തെ വാസ്കുലർ സർജറി വിഭാഗത്തി​െൻറയും ഒ.പിയുടെയും പ്രവർത്തനം ജനുവരി ഒന്നിന് തുടങ്ങി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രഫ. വി.ആർ. രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പ്രമേഹം, പുകവലി എന്നിവമൂലം കാലിലെയും കൈയിലെയും രക്തക്കുഴലുകളിൽ ഉണ്ടാവുന്ന തടസ്സങ്ങൾ നീക്കംചെയ്യുന്ന ബൈപാസ് ശസ്ത്രക്രിയകൾ, രക്തധമനികളുടെ ക്രമാതീതമായ വികാസം തടയുന്നതിനുള്ള അനൂറിസം ശസ്ത്രക്രിയ, തലച്ചോറിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കുന്ന കരോട്ടിഡ് എൻറാർട്ടിറെക്ടമി ശസ്ത്രക്രിയ എന്നീ നൂതന ചികിത്സകളെല്ലാം ഇവിടെ ലഭ്യമായിരിക്കും. ഡയാലിസിസ് രോഗികൾക്ക് വേണ്ടുന്ന ഷണ്ട് ശസ്ത്രക്രിയകളും വെരിക്കോസ് രോഗികൾക്കുള്ള താക്കോൽദ്വാര ഒാപറേഷനുകളും ഇൗ യൂനിറ്റിൽ ചെയ്യും. സ്വകാര്യമേഖലയിൽ വലിയ ചെലവുവരുന്ന ഇത്തരം ശസ്ത്രക്രിയകൾ ഇനി മുതൽ സൗജന്യമായോ വളരെ കുറഞ്ഞ ചെലവിലോ നടത്താനാകും. മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ സൂപ്രണ്ട് ഡോ. സജിത്കുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.വി. സോമൻ, സർജറി മേധാവി ഡോ. ഇ.വി. ഗോപി, ആർ.എം.ഒ ശ്രീജിത്ത്, വാസ്കുലർ സർജൻ ഡോ. ചന്ദ്രഖേരൻ എന്നിവർ സംസാരിച്ചു. എല്ലാ തിങ്കളാഴ്ചയും രാവിലെ ഒമ്പതു മണി മുതൽ 12 മണി വരെ 64ാം നമ്പർ മുറിയിലായിരിക്കും ഒ.പി പ്രവർത്തിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.