സ്കൂളിൽ എത്തിയില്ലെങ്കിലും ഉജയ് കൃഷ്ണ ഇനി 'ക്ലാസിലിരുന്ന്​' പഠിക്കും

bl: രോഗാവസ്ഥ കാരണം പുറത്തിറങ്ങാനാകാത്ത കുട്ടിക്കായി വീട്ടിൽ വെർച്വൽ ക്ലാസ് റൂം കുറ്റ്യാടി: വീട്ടിലിരുന്ന് തന്നെ പതിമൂന്നുകാരൻ ഉജയ് കൃഷ്ണക്ക് ഇനി സ്കൂളിലെ ക്ലാസിൽ പങ്കാളിയാവാം, പഠിച്ച് 10ാം ക്ലാസ് ജയിക്കുകയും ചെയ്യാം. രോഗപ്രതിരോധ ശേഷി ഒട്ടുമില്ലാത്തതിനാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ പുറത്തുള്ളവരുമായി ഇടപഴകാനോ സാധ്യമാകാതെ ദുരിതമനുഭവിക്കുന്ന ഉജയിക്കായി ബി.ആർ.സി സഹായത്തോടെയാണ് വെർച്വൽ ക്ലാസ് റൂം ഒരുക്കിയത്. അപൂർവ രോഗാവസ്ഥ കാരണം ഇതുവരെ ഉജയിക്ക് സ്കൂളിൽ പോകാൻ സാധിച്ചിട്ടില്ല. ഈ പുതുവർഷത്തിൽ അവന് ക്ലാസ് റൂം പ്രവർത്തനങ്ങൾ 10 മുതൽ നാലുവരെ ലൈവായി വീട്ടിൽ ഇരുന്ന് കാണാൻ സാധിക്കും. സംശയങ്ങൾ ടീച്ചറോട് ചോദിക്കാനുള്ള അവസരവും ഇതിൽ ഉണ്ടാകും. സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ റെക്കോർഡ് ചെയ്ത ക്ലാസ് ലഭിക്കുകയും ചെയ്യും. കെ.പി.ഇ.എസ്.എച്ച്.എസ് കായക്കൊടിയിലെ പ്രധാനധ്യാപികയും അധ്യാപകരും ഈ മാതൃക പ്രവർത്തനത്തെ ഹൃദയപൂർവം സ്വീകരിച്ചപ്പോൾ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് മുസ്ലിം എജുക്കേഷനൽ ട്രസ്റ്റ് നാദാപുരവും പദ്ധതിയുമായി കൈകോർത്തു. സുഹൃത്തുക്കൾ സ്കൂളിൽ ഓടി ചാടി പോകുന്നത് സങ്കടത്തോടെ നോക്കി നിന്നിരുന്ന ഉജയ്ന് ഇനി അവരോടൊപ്പം പഠനത്തിൽ മുന്നേറാം. ബി.ആർ.സിയിലെ അധ്യാപകരായ ഷൈബി, കോമളവല്ലി തുടങ്ങിയവരുടെ സഹായം കൊണ്ടാണ് ഉജയ് എഴുതാനും, വായിക്കാനും പഠിച്ചത്. 2020ൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതണമെന്ന അവ​െൻറ ആഗ്രഹം തിരിച്ചറിഞ്ഞ ഉഷാറാണി ടീച്ചറുടെ ഇടപെടലാണ് വെർച്വൽ ക്ലാസ് റൂം എന്ന ആശയത്തിൽ എത്തിച്ചേർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.