ആശയവിനിമയത്തിന്​ ​പ്രാദേശിക ഭാഷകൾ ഉപയോഗിക്കാൻ ശാസ്​ത്രജ്ഞരോട്​ മോദി

കൊൽക്കത്ത: ശാസ്ത്രവിഷയങ്ങളെക്കുറിച്ച് പറയുേമ്പാൾ ആശയവിനിമയത്തിന് പ്രാദേശിക ഭാഷകളെ ആശ്രയിക്കാൻ ശാസ്ത്രജ്ഞർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. സുഗമമായ ആശയവിനിമയത്തിനും യുവജനങ്ങളിൽ ശാസ്ത്രത്തോട് സ്നേഹം വളർത്താനും ഒരിക്കലും ഭാഷ തടസ്സമാവരുതെന്നും അദ്ദേഹം പറഞ്ഞു. 'നവ ഇന്ത്യ' നിർമിക്കാൻ രാജ്യത്തെ ഒാരോ ശാസ്ത്രജ്ഞനും ഗവേഷകനും നൂതനമായ അന്വേഷണങ്ങൾ നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊൽക്കത്തയിൽ പ്രഫ. സത്യേന്ദ്രനാഥ ബോസി​െൻറ 125ാം ജന്മവാർഷികത്തോടനുബന്ധിച്ച അനുസ്മരണ പരിപാടിയെ വിഡിയോ കോൺഫറൻസിലുടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.