മെഡിക്കല്‍ കമീഷന്‍ ബില്ലിനെതിരെ ജനാരോഗ്യ പ്രസ്​ഥാനവും

കൊച്ചി: ആയുഷ് ഡോക്ടർമാർക്ക് അലോപ്പതി മരുന്നുകളും കുറിക്കാമെന്ന ദേശീയ മെഡിക്കൽ കമീഷൻ ബില്ലിലെ വ്യവസ്ഥ പിൻവലിക്കണമെന്ന ആവശ്യവുമായി ജനാരോഗ്യ പ്രസ്ഥാനവും രംഗത്ത്. ഇൗ ആവശ്യം ഉന്നയിച്ച് സംഘടന കേന്ദ്ര സർക്കാറിന് നിവേദനം നൽകിയതായി ചെയർമാൻ ഡോ.ജേക്കബ് വടക്കൻചേരി അറിയിച്ചു. ആയുഷി​െൻറ ഉദ്ദേശ്യ ലക്ഷ്യങ്ങളെ അപ്രസക്തമാക്കുന്നതും കുത്തക മരുന്ന് കമ്പനികളെ സഹായിക്കുന്നതുമാണ് ബില്ലിലെ വ്യവസ്ഥകൾ. പാരമ്പര്യ ചികിത്സകരെയും മരുന്നില്ലാതെ ചികിത്സ നടത്തുന്നവരെയും പരിപാലിക്കാനെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ആയുഷ് വിഭാവനം ചെയ്തത്. എന്നാൽ, ഈ വിഭാഗങ്ങളെ ഒറ്റയടിക്ക് ഉന്മൂലനം ചെയ്യുന്നതാണ് ബില്ലിലെ നാൽപത്തൊമ്പതാം വകുപ്പ്. മറ്റ് ചികിത്സാവിഭാഗങ്ങളെ ഇല്ലാതാക്കുന്നതിനും ഏതുവിധത്തിലും അലോപ്പതി മരുന്നുകളുടെ വിൽപന കൂട്ടുന്നതിനുമുള്ള കുത്തക മരുന്നുകമ്പനികളുടെ സമ്മർദമാണ് കേന്ദ്രനീക്കത്തിന് പിന്നിൽ. പരസ്പര വിരുദ്ധമായ ആരോഗ്യ തത്ത്വശാസ്ത്രങ്ങളും സമീപനങ്ങളുമുള്ള അലോപ്പതിയും ആയുഷ് ചികിത്സകളും തമ്മിൽ കൂട്ടിക്കുഴക്കുന്നത് അപകടകരവും യുക്തിരഹിതവുമാണ്. എറണാകുളത്ത് ഈ മാസം 19 മുതൽ 21 വരെ നടക്കുന്ന പ്രകൃതിചികിത്സകരുടെ ദേശീയ സമ്മേളനത്തിൽ ബില്ലിനെതിരെ ദേശവ്യാപക സമരത്തിന് രൂപം നൽകുമെന്നും ജേക്കബ് വടക്കൻചേരി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.