സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊതുമാനദണ്ഡം കാറ്റിൽ പറത്തി എക്സൈസ് വകുപ്പിൽ വ്യാപക സ്ഥലംമാറ്റമെന്ന് ആക്ഷേപം. അധ്യയനവര്‍ഷം അവസാനിക്കാന്‍ മാസങ്ങൾ മാത്രം േശഷിക്കെ, സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡം കാറ്റിൽപറത്തി തലങ്ങും വിലങ്ങും ജീവനക്കാരെ മാറ്റുന്നതായാണ് പരാതി. ഒരു കാഡറില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയവരെ മാത്രമേ സ്ഥലംമാറ്റത്തിന് പരിഗണിക്കുകയുള്ളൂെവന്ന എക്‌സൈസ് കമീഷണറുടെ മുന്‍കാല ഉത്തരവ് പോലും കാറ്റില്‍പറത്തിയാണ് സ്ഥലംമാറ്റം. ഇതുമൂലമുണ്ടാകുന്ന ദുരിതങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാര്‍ മന്ത്രി ടി.പി. രാമകൃഷ്ണന് പരാതി നല്‍കി. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് വകുപ്പുകളിലെ സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡം രൂപവത്കരിച്ചത്. മൂന്നുവര്‍ഷം ഒരേ സ്ഥലത്ത് പണിയെടുക്കുന്നവരെയാണ് സ്ഥലംമാറ്റത്തിന് പരിഗണിക്കേണ്ടത് എന്നതുള്‍പ്പെടെയുള്ള മാനദണ്ഡങ്ങളാണ് രൂപവത്കരിച്ചിരുന്നത്. എക്‌സൈസ് വകുപ്പില്‍ ഏകദേശം 5000ത്തോളം ജീവനക്കാരാണുള്ളത്. ഇതില്‍ 2500 പേരാണ് ഫീല്‍ഡ് വര്‍ക്കിലേര്‍പ്പെട്ടിരിക്കുന്നത്. ബാക്കിയുള്ള 2500 പേരാണ് ഓഫിസ് പ്രവര്‍ത്തനം, ബോധവത്കരണം ഉള്‍പ്പെടെ നടത്തുന്നത്. മറ്റു വകുപ്പുകളില്‍ അന്തര്‍ജില്ല സ്ഥലംമാറ്റങ്ങള്‍ക്കുപോലും അതത് കാഡറുകളിലെ ജോലി പരിഗണിക്കുമ്പോള്‍ എക്സൈസിൽ അതൊന്നും മാനദണ്ഡമാക്കുന്നില്ല. ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ ഓഫിസുകളിലും സോണല്‍ ജോയൻറ് എക്‌സൈസ് കമീഷണർ ഓഫിസുകളിലും കമീഷണർ ആസ്ഥാനത്തും മറ്റ് മേഖല ഓഫിസുകളിലും പ്രത്യേകിച്ച് ഉത്തരവുകള്‍ ഒന്നും ഇല്ലാതെ ഓഫിസ് ജോലികള്‍ പൂര്‍ത്തിയാക്കാനായി ജീവനക്കാരെ വിളിച്ചുവരുത്തുക ഇവിടെ പതിവാണ്. എക്‌സൈസ് ആസ്ഥാനം, ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ ഓഫിസുകൾ, ജോയൻറ് എക്‌സൈസ് കമീഷണർ ഓഫിസുകള്‍ എന്നിവിടങ്ങളിലെ ബോര്‍ഡ് യൂനിറ്റില്‍ ജോലി ചെയ്തുവരുന്ന ഉദ്യോഗസ്ഥരെ ആ കാഡറുകളില്‍ മൂന്നു വര്‍ഷം പൂര്‍ത്തീകരിച്ചതിനുശേഷമേ സ്ഥലം മാറ്റുകയുള്ളൂവെന്നാണ് കമീഷണറുടെ മുന്‍കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. അതും പാലിക്കപ്പെടുന്നില്ല. അധ്യയന വര്‍ഷം തീരുന്ന സമയത്ത് നടക്കുന്ന ഇത്തരം സ്ഥലംമാറ്റങ്ങൾ കുട്ടികളുടെ പഠനെത്തപ്പോലും ബാധിക്കുന്നതായി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.