എം.ബി.എ ചോദ്യപേപ്പർ വാട്​സ്​ആപ്​ വഴി ചോർത്തി

മൂന്നു വിദ്യാർഥികൾ അറസ്റ്റിൽ ഒൗറംഗാബാദ്: എം.ബി.എ പരീക്ഷക്കായി തയാറാക്കിയ ചോദ്യേപപ്പർ വാട്സ്ആപ് വഴി ചോർത്തിയ മൂന്നു വിദ്യാർഥികൾ അറസ്റ്റിൽ. ഇതിൽ ഒരു വിദ്യാർഥി പരീക്ഷഹാളിൽ കടന്ന് ചോദ്യപേപ്പർ വാട്സ്ആപ്പിലൂടെ പുറത്തുനിൽക്കുകയായിരുന്ന രണ്ടു സുഹൃത്തുക്കൾക്ക് അയച്ചുെകാടുക്കുകയായിരുന്നു. മഹാരാഷ്ട്രയിൽ ഒൗറംഗാബാദ് നഗരത്തിലെ വസന്തറാവു നായിക് കോളജിലാണ് സംഭവം. മരത്തണലിലിരുന്ന് രണ്ടു പേർ ചോദ്യേപപ്പറിനെക്കുറിച്ച് ചർച്ചചെയ്യുന്നത് ശ്രദ്ധയിൽപെട്ട വഴിയാത്രക്കാർ വിവരം കോളജ് അധികൃതരെ അറിയിക്കുകയായിരുന്നു. അംജദ് ഖലീം എന്ന വിദ്യാർഥിയാണ് ചോർത്തിയതെന്ന് തിരിച്ചറിഞ്ഞു. ഡോ. ബാബാ സാഹേബ് അംബേദ്കർ മറാത്ത്വാദ സർവകലാശാല ഡിസംബർ 26 മുതൽ എം.ബി.എയുടെ ഒന്നാം സെമസ്റ്റർ പരീക്ഷ നടത്തിവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.