കലക്ടറേറ്റില്‍ പഞ്ചിങ് സംവിധാനം തുടങ്ങി

കോഴിക്കോട്: കലക്ടറേറ്റില്‍ റവന്യൂ ജീവനക്കാര്‍ക്കായി പഞ്ചിങ് സംവിധാനം പുതുവര്‍ഷത്തില്‍ ആരംഭിച്ചു. കലക്ടർക്കും ഡെപ്യൂട്ടി കലക്ടർക്കും കീഴിൽ വരുന്ന റവന്യൂ വകുപ്പിലെ മുഴുവൻ ജീവനക്കാരും ഇനി പഞ്ച് ചെയ്യണം. ഇനി മുതല്‍ 300 ജീവനക്കാരുടെ ഹാജർ രജിസ്റ്റര്‍ പഞ്ചിങ് മെഷീ​െൻറ നിയന്ത്രണത്തിലാണ്. ഇവർക്കായി ആദ്യ ഘട്ടത്തില്‍ അഞ്ച് പഞ്ചിങ് മെഷീനുകളാണ് തയ്യാറാക്കിയത്. ജീവനക്കാര്‍ ജോലിക്കെത്തുകയും മടങ്ങുകയും ചെയ്യുന്ന സമയം ഇതോടെ കൃത്യമായി രേഖപ്പെടുത്താനാകും. ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി പഞ്ചിങ് മെഷീനെ ബന്ധിപ്പിച്ചതിനാല്‍ ഓഫിസില്‍ കൃത്യസമയത്ത് ഹാജരാകാത്ത ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കും. തുടര്‍ച്ചയായി മൂന്നുദിവസം പഞ്ചിങ്ങില്‍ 10 മിനിറ്റ് വൈകിയാലോ ഡ്യൂട്ടി സമയം അവസാനിക്കുന്നതിനു മുമ്പ് ഓഫിസ് വിട്ടാലോ ഒരുദിവസത്തെ കാഷ്വല്‍ അവധിയായി മാറും. പൊതുമരാമത്ത് വകുപ്പി​െൻറ മേല്‍നോട്ടത്തില്‍ സ്വകാര്യ കമ്പനിയാണ് പഞ്ചിങ് മെഷീന്‍ ഒരുക്കിയത്. കലക്ടർ യു.വി. ജോസ് ക്രമീകരണങ്ങൾ പരിശോധിച്ചു. കലക്ടറേറ്റിലെ സ്‌പെഷൽ ഓഫിസുകളിലുള്ളവരെയും ഉൾപ്പെടുത്തി കൂടുതൽ ഉപകരണങ്ങൾ സമീപ ഭാവിയിൽ സ്ഥാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.