ട്രാൻസ്​​െജൻഡേഴ്​സിനെ മർദിച്ച സംഭവം: സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

കോഴിക്കോട്: ട്രാൻസ്െജൻഡേഴ്സിനെ മർദിച്ച സംഭവത്തിൽ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. താജ് റോഡിലെ കടകളിൽ ഘടിപ്പിച്ചിട്ടുള്ള ആറ് സി.സി.ടി.വി ദൃശ്യങ്ങളാണ് പരിശോധിച്ചത്. എന്നാൽ, ഇവർ ബാഗ് തട്ടിപ്പറിക്കുന്നതോ പൊലീസ് അടിക്കുന്നതോ ആയ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും കൂടുതൽ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ച 2.30ന് മിഠായിത്തെരുവിനടുത്ത് പി.എം താജ് റോഡിൽ വെച്ചായിരുന്നു ട്രാൻസ്ജെൻഡേഴ്സിനെതിരെ ആക്രമണം നടന്നത്. സംസ്ഥാന തുടർവിദ്യാഭ്യാസ കേലാത്സവത്തി​െൻറ ഭാഗമായി സംഘനൃത്തത്തി​െൻറ പരിശീലനം കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുേമ്പാഴായിരുന്നു ഇവർക്കുനേരെ പൊലീസി​െൻറ ക്രൂരമർദനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.