1.11 കോടി വാഹനങ്ങൾ നിരീക്ഷിക്കാൻ 613പേർ * അംഗസംഖ്യ കൂട്ടണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമീഷണറുടെ റിപ്പോർട്ട് എം. ഷിബു തിരുവനന്തപുരം: മോേട്ടാർ വാഹനവകുപ്പിൽ എൻഫോഴ്സ്മെൻറ് വിഭാഗം ഉദ്യോഗസ്ഥരുെട ക്ഷാമം രൂക്ഷം. 1.11 കോടി വാഹനങ്ങളുടെ നിരീക്ഷണത്തിന് ആകെയുള്ളത് 613 ഉദ്യോഗസ്ഥർ. ഇതിൽ മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർമാർ 212ഉം അസി.മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർമാർ 401ഉം. ഫലത്തിൽ ഒരു ഉദ്യോഗസ്ഥെൻറ ചുമലിലുള്ളത് 18,107 വാഹനങ്ങൾ. എൻഫോഴ്സ്മെൻറ് വിഭാഗത്തിെൻറ അംഗസംഖ്യ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമീഷണർ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2020ഒാടെ റോഡപകടങ്ങൾ 50 ശതമാനം കുറയ്ക്കൽ ലക്ഷ്യമുണ്ടെങ്കിലും നിലവിലെ പരിമിതമായ സേനാബലത്തിൽ ഇത് അസാധ്യമാണെന്നാണ് മോേട്ടാർ വാഹനവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. സ്ക്വാഡുകളുടെ എണ്ണമടക്കം വർധിപ്പിക്കണമെന്നാണ് ട്രാൻസ്പോർട്ട് കമീഷണറേറ്റിെൻറ ആവശ്യം. നിലവിൽ 31 സ്ക്വാഡുകളാണുള്ളത്. ഇത് 85 എണ്ണമായി ഉയർത്തണമെന്നാണ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. ഒാരോ ജില്ലയിലും ആവശ്യമായ സ്ക്വാഡുകളുടെ എണ്ണവും റിപ്പോർട്ടിലുണ്ട്. 221 എം.വി.െഎമാരുടെയും 187 എം.എം.വി.െഎമാരുടെയും 221 ഡ്രൈവർമാരുടെയും അടക്കം 629 തസ്തിക പുതുതായി സൃഷ്ടിക്കണം. 14 കൺട്രോൾ റൂം വാഹനങ്ങളും 51 സ്ക്വാഡ് വാഹനങ്ങളും പുതുതായി വാങ്ങണം. മോേട്ടാർ വാഹനവകുപ്പിന് 14 ജില്ലകളിലും കൺട്രോൾ റൂമുകൾ സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യമുണ്ട്. ഇതിന് 14 ആർ.ടി.എമാരും 42 എ.എം.വി.െഎമാരും 84 കൺട്രോൾ റൂം അസിസ്റ്റൻറുമാരുമടക്കം 196 ജീവനക്കാരെ വിന്യസിക്കണം. 333 താൽക്കാലിക ജീവനക്കാരെയും ആവശ്യമുണ്ട്. കൺട്രോൾ റൂമുകളടക്കം അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് 93.75 കോടിയും പുതിയ ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കുന്ന വകയിൽ 23.27 കോടിയും താൽക്കാലിക ജീവനക്കാർക്ക് 7.19 കോടിയുമടക്കം ആകെ 124.21 കോടി ചെലവ് വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. വാഹനങ്ങളുടെ എണ്ണവും എൻഫോഴ്സ്െമൻറ് ജീവനക്കാരും .............................................................................................................. വർഷം, വാഹനങ്ങളുടെ എണ്ണം, ഉദ്യോഗസ്ഥർ, ഉദ്യോഗസ്ഥ-വാഹന അനുപാതം 1980-81, 1.95 ലക്ഷം, 178, 1: 1095 1990-91, 6.47 ലക്ഷം, 268 , 1: 2418 2010-11, 66.63 ലക്ഷം, 453 ,1:14708 2016-17, 1.11 േകാടി, 613, 1: 18107
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.