പ്രകൃതിവിരുദ്ധ പീഡനം: സി.പി.എം പഞ്ചായത്ത് മെംബർക്കെതിരെ കേസെടുത്തു

മേപ്പയൂർ: 10ാം ക്ലാസ് വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കീഴരിയൂർ പഞ്ചായത്ത് ഏഴാം വാർഡ് സി.പി.എം മെംബർ കോഴിപ്പുറത്ത് മീത്തൽ മിനീഷിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇതേ കുട്ടിയുടെ പരാതിയിൽ തരുളേരി മീത്തൽ കരുണനെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ചൈൽഡ്ലൈൻ പ്രവർത്തകർ നൽകിയ പരാതിയിലാണ് നടപടി. കുട്ടിയുടെ വീട്ടിൽ സ്ഥിരം സന്ദർശകനായ മിനീഷും പീഡിപ്പിച്ചുവെന്നാണ് മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. മിനീഷ് ഒളിവിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.