വെള്ളിമാട്കുന്ന്: മാധ്യമം റിക്രിയേഷൻ ക്ലബ് കോർപറേറ്റ് യൂനിറ്റ് പുതുവത്സരം ആഘോഷിച്ചു. ന്യൂസ് എഡിറ്റർ എം. സുേരഷ്കുമാർ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിം, സീനിയർ ജനറൽ മാനേജർ എ.കെ. സിറാജ്, അഡ്മിനിസ്ട്രേറ്റിവ് ജനറൽ മാനേജർ കളത്തിൽ ഫാറൂഖ്, അഡ്മിൻ മാനേജർ ജലീൽ, റിക്രിയേഷൻ ക്ലബ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബി.കെ. ഫസൽ, ആക്ടിങ് സെക്രട്ടറി എൻ. രാജീവ് എന്നിവർ സംബന്ധിച്ചു. പ്രസിഡൻറ് റഹ്മാൻ കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. തുടർന്നു നടന്ന സംഗീത സായാഹ്നത്തിൽ ബച്ചു ചെറുവാടി, കളത്തിൽ ഫാറൂഖ്, ജലീൽ, മെഹർ നൗഷാദ്, സൈഫുദ്ദീൻ എന്നിവർ ഗാനമാലപിച്ചു. എം. സുരേഷ്കുമാർ ഗിത്താർവാദനം നടത്തി. ക്ലബ് സെക്രട്ടറി എ. ബിജുനാഥ് സ്വാഗതം പറഞ്ഞു. ട്രഷറർ ഹമീദ് കള്ളിയത്ത്, എക്സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുല്ല ബാലുശ്ശേരി, ഹബീബ് റഹ്മാൻ, വി. സാലിഹ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.