കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് വിരുദ്ധ കർമസമരസമിതിയുടെ സമരപ്പന്തൽ പൊളിച്ചുമാറ്റി. രാത്രിയാണ് സംഭവം. പൊലീസിെൻറ നിർദേശപ്രകാരം പന്തലിെൻറ ഉടമ അഴിച്ചുമാറ്റുകയായിരുന്നെന്നാണു പറയുന്നത്. താലൂക്ക് ആശുപത്രിക്കു മുന്നിൽ തിങ്കളാഴ്ച രാവിലെയാണ് സത്യഗ്രഹം തുടങ്ങിയത്. ഈ സ്ഥലത്ത് കോൺഗ്രസ് 20 ദിവസം പന്തൽ കെട്ടി സമരം നടത്തിയിരുന്നു. താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സമരം ഒത്തുതീരുന്നതുവരെ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.