നടുവനാട്ട്​ ബോംബേറ്; തില്ലങ്കേരിയില്‍ വാഹനങ്ങൾക്ക്​ തീവെപ്പ്​

മട്ടന്നൂര്‍: പുതുവര്‍ഷ പുലരിയില്‍ നടുവനാട്ട് വീടിനുനേരെ ബോംബേറ്; തില്ലങ്കേരിയില്‍ കാറിനും ബൈക്കിനും തീവെപ്പ്. നടുവനാട് കൊട്ടൂര്‍ഞാല്‍ കൃഷ്ണപുരം എന്‍.കെ. ജിഷ്ണുവി​െൻറ വീടിനുനേരെയാണ് തിങ്കളാഴ്ച പുലര്‍ച്ച മൂന്നര മണിയോടെ ബോംബേറുണ്ടായത്. ആര്‍.എസ്.എസ് നടുവനാട് മണ്ഡലം ശാരീരിക് ശിക്ഷാപ്രമുഖ് ആണ് ജിഷ്ണു. തില്ലങ്കേരി പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപം യൂത്ത് കോണ്‍ഗ്രസ് നേതാവ് എം. ജിബി​െൻറ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനും ബൈക്കിനും നേരെയാണ് തീവെപ്പുണ്ടായത്. വാഹനങ്ങള്‍ പൂർണമായും കത്തിനശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.