വയനാട് ചുരത്തിലെ നിയന്ത്രണം: നാടുകാണിയിൽ ഗതാഗത തടസ്സം

നിലമ്പൂർ: വയനാട് ചുരത്തില്‍ ചരക്ക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ തുടര്‍ന്ന് നാടുകാണി ചുരം റോഡ് വഴി വാഹനങ്ങളുടെ എണ്ണത്തിൽ വർധന. ഇതോടെ ചുരത്തിൽ ഗതാഗത തടസ്സം പതിവായി. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള ചരക്ക് വാഹനങ്ങളും യാത്രവാഹനങ്ങളും ഒരാഴ്ചയായി നാടുകാണി ചുരത്തിലൂടെയാണ് പോകുന്നത്. ഗുണ്ടല്‍പേട്ടില്‍നിന്ന് വാഹനങ്ങള്‍ ഗൂഡല്ലൂര്‍ വഴിയും കൽപറ്റയില്‍നിന്നുള്ളവ മേപ്പാടി -ചേരമ്പാടി -നാടുകാണി വഴിയും ബത്തേരിയില്‍നിന്നുള്ളവ ദേവര്‍ഷോല -ഗൂഡല്ലൂര്‍ വഴിയും സഞ്ചരിച്ച് നാടുകാണി ചുരം വഴിയാണ് ഇപ്പോൾ സംസ്ഥാനത്തേക്കെത്തുന്നത്. നാടുകാണി--പരപ്പനങ്ങാടി പാത നവീകരണഭാഗമായി ചുരത്തിൽ പ്രവൃത്തി നടന്നുവരികയാണ്. ഇതിനായി റോഡി‍​െൻറ പല ഭാഗങ്ങളിലും ആഴത്തില്‍ കുഴിയെടുത്തിട്ടുണ്ട്. വലിയ ചരക്ക് വാഹനങ്ങള്‍ പോകാന്‍ പ്രയാസം നേരിടുന്നു. വയനാട് ചുരത്തില്‍ ഗതാഗതം പൂര്‍ണമായി തടെഞ്ഞന്ന തെറ്റായ വാർത്ത പ്രചരിക്കുന്നതാണ് വാഹനങ്ങള്‍ കൂടുതലായി ഇതുവഴി വരാന്‍ കാരണം. നാടുകാണി ചുരത്തിലെ ഗതാഗത തടസ്സം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.