പാനൂർ: പൊയിലൂരിൽ ബി.ജെ.പി ജില്ല സെക്രട്ടറി വി.പി. സുരേന്ദ്രൻ മാസ്റ്ററുടെ കാറിനും പ്രവർത്തകൻ കുണ്ടൻചാലിൽ സന്തോഷിെൻറ വീടിന് നേരെയും ബോബേറ്. കഴിഞ്ഞദിവസം രാത്രി തൂവ്വക്കുന്ന് കോമാക്കൂൽ ഭാഗത്ത്നിന്നാണ് കാറിനുനേരെ ബോംബേറുണ്ടായത്. റോഡിൽ വീണ ബോംബ് ഉഗ്രശബ്ദത്തിൽ പൊട്ടുകയായിരുന്നു. സന്തോഷിെൻറ വീട്ടുമതിലിലാണ് ബോംബ് പതിച്ചത്. സ്ഫോടനത്തിൽ വീടിെൻറ ജനൽചില്ലുകൾ തകർന്നു. കൊളവല്ലൂർ പൊലീസിൽ പരാതി നൽകി. പൊയിലൂരിലെ സമാധാനത്തിനു വിള്ളൽ വീഴ്ത്തുന്ന നീക്കമാണ് സി.പി.എമ്മിെൻറ ഭാഗത്തുനിന്നുമുണ്ടാകുന്നതെന്ന് ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തി. സമാധാനത്തിനായി സംഘ്പരിവാർ പ്രവർത്തകർ സംയമനം പാലിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.