മധ്യവയസ്കനെ മർദിച്ചതായി പരാതി

നാദാപുരം: തണ്ണീർപന്തലിൽ . കുഞ്ഞിപ്പുരയിൽ ബാലനാണ് (50) പരിക്കേറ്റത്. ബേക്കറിക്ക് മുന്നിൽ നിൽക്കുമ്പോൾ യുവാവ് വടികൊണ്ട് കാലിൽ അടിച്ചുവീഴ്ത്തിയതായാണ് പരാതി. നാദാപുരം കൺട്രോൾ റൂം പൊലീസെത്തി ഇയാളെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസിക അസ്വാസ്ഥ്യമുള്ള ആളാണ് പരിക്കേറ്റ ബാലനെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിലങ്ങാട്ട് അടിച്ചിപ്പാറ മലയിൽ കാട്ടുതീ; ഹെക്ടർ കണക്കിന് കൃഷിയിടം കത്തിനശിച്ചു വാണിമേൽ: വിലങ്ങാട് അടിച്ചിപ്പാറ, വലിയ പാനോം മലയോര മേഖലകളിൽ നാശംവിതച്ച് കാട്ടുതീ പടരുന്നു. കർഷകരുടെ ഹെക്ടർ കണക്കിന് കൃഷിഭൂമി കത്തിനശിച്ചു. ബുധനാഴ്ച പകൽ പതിനൊന്നോടെ തുടങ്ങിയ കാട്ടുതീ വനമേഖലയിലേക്ക് പടർന്നുകൊണ്ടിരിക്കുകയാണ്. അമ്പതിലേറെ ഏക്കർ ഭൂമി കാട്ടുതീയിൽ കത്തിനശിച്ചു. മണി കൊട്ടിയപ്പച്ച​െൻറ ഒന്നരയേക്കർ റബ്ബർ, ഡോ. തുളസിയുെട എട്ടേക്കർ ഭൂമിയിലെ തെങ്ങ്, കമുക്, കുരുമുളക്, റബർ തുടങ്ങിയ അഗ്നിക്കിരയായി. കുളത്തിങ്കൽ ടോമിയുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ റബർ, ആലുവ, അങ്കമാലി സ്വദേശിയുടെ 41 ഏക്കർ ഭൂമി പൂർണമായും കത്തിനശിച്ചു. ജനവാസകേന്ദ്രമല്ലാത്ത പ്രദേശത്താണ് കാട്ടുതീ പടർന്നത്. ചെങ്കുത്തായ പാറക്കെട്ടുകളും കുന്നുകളും നിറഞ്ഞ ഇവിടെത്തേക്കുള്ള യാത്ര ദുഷ്കരമാണ്. ഫയർഫോഴ്സ് ഉൾപ്പെടെയുള്ള വാഹങ്ങൾക്ക് ചെല്ലാൻ കഴിയില്ല. കാട്ടുതീ രാത്രി വൈകിയും വനമേഖലയിൽ പടർന്നുകൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. അലക്ഷ്യമായി പറമ്പുകളിൽ തീയിടുന്നത് മലയോരത്ത് ഇടക്കിടെ തീപിടുത്തത്തിന് ഇടയാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.