പ്രതീക്ഷ സകാത്​​ ഫൗണ്ടേഷൻ 15 ഭൂരഹിതർക്ക്​ ഭൂമി നൽകുന്നു

ചേമഞ്ചേരി: കാട്ടിൽപീടിക മസ്ജിദുൽ ഇസ്ലാഹി​െൻറ കീഴിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ സകാത് ഫൗണ്ടേഷൻ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട 15 ഭൂരഹിത കുടുംബങ്ങൾക്ക് മൂന്ന് സ​െൻറ് വീതം ഭൂമി നൽകുന്നു. ചേമേഞ്ചരി പഞ്ചായത്തിലെ വിധവകൾ, ഭർത്താക്കന്മാർ ഉപേക്ഷിച്ച സ്ത്രീകൾ, രോഗികൾ മുതലായവരടങ്ങിയ കുടുംബങ്ങൾക്കാണ് കണ്ണങ്കടവ് ഭാഗത്ത് ഭൂമി നൽകുന്നത്. വാടക വീടുകളിൽ താമസിക്കുന്നവാണ് ഭൂരിഭാഗം പേരും. വെള്ളിയാഴ്ച വൈകീട്ട് 6.30ന് മസ്ജിദുൽ ഇസ്ലാഹിന് സമീപം നടക്കുന്ന ചടങ്ങ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവൻ എം.പി ഭൂമിയുടെ രേഖ കൈമാറും. രണ്ടാംഘട്ട പദ്ധതിയുടെ പ്രഖ്യാപനം ജില്ല കലക്ടർ യു.വി. ജോസ് നിർവഹിക്കും. ഡോ. ഹുസൈൻ മടവൂർ, ഡോ. ആത്മദാസ് യമി, പി.എസ്.സി മെംബർ ടി.ടി. ഇസ്മായിൽ, പഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട് മുതലായവർ ചടങ്ങിൽ സംബന്ധിക്കും. 12ഒാളം കുടുംബങ്ങൾക്ക് രണ്ടാംഘട്ടത്തിൽ ഭൂമി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സ്വാഗതസംഘം കൺവീനർ എം.കെ. മുസ്തഫ, ചെയർമാൻ പി.പി. അബ്ദുറഹ്മാൻ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.