കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം വികസനം: പുതിയ കെട്ടിടം പണി മാർച്ചിൽ തുടങ്ങും

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം വികസനം: പുതിയ കെട്ടിടം പണി മാർച്ചിൽ തുടങ്ങും കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തി​െൻറ വികസനത്തിനായുള്ള പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കൽ കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൾട്ടൻസി ഒാർഗനൈസേഷനെ (കിറ്റ്കോ) ഏൽപിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ അറിയിച്ചു. ആശുപത്രിയുടെ സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കാൻ ആർകിടെക്റ്റിനെ നിയമിക്കാൻ താൽപര്യപത്രം ക്ഷണിക്കാനും തീരുമാനമായി. കുതിരവട്ടത്ത് നടക്കുന്ന എല്ലാ പ്രവൃത്തികളും ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുേപാകാനും തീരുമാനിച്ചു. ആശുപത്രി വികസന ട്രസ്റ്റ് ചെയർമാനായ ജില്ല കലക്ടർക്കാണ് ഏകോപനച്ചുമതല. ആശുപത്രി വികസനത്തിന് ആദ്യഘട്ടമെന്ന നിലയിൽ നേരത്തേ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മ​െൻറ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി 100 കോടി സർക്കാർ അനുവദിച്ചിരുന്നു. കൂടാതെ പുതിയ േബ്ലാക്ക് പണിയാൻ 10 കോടിയും അനുവദിച്ചു. പുതിയ േബ്ലാക്ക് നിർമാണം മാസ്റ്റർ പ്ലാനി​െൻറ ഭാഗമായി മാർച്ചിൽതന്നെ തുടങ്ങണമെന്നും മുഖ്യമന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ഡോ. എം.കെ. മുനീർ എം.എൽ.എ, എ. പ്രദീപ് കുമാർ എം.എൽ.എ, വി.കെ.സി. മമ്മദ് കോയ എം.എൽ.എ, ആരോഗ്യ വകുപ്പ് ഡയറക്ടർ ആർ.എൽ. സരിത തുടങ്ങിയവർ പെങ്കടുത്തു. രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുക, അസുഖം മാറിയവരെ പുനരധിവസിപ്പിക്കുക എന്നതിനൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള പഠന -ഗവേഷണ കേന്ദ്രമാക്കുകയാണ് ലക്ഷ്യമിടുന്നത്. സർക്കാറും സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും ചേർന്നു‍ള്ള ബൃഹത്തായ പദ്ധതിയാണ് നടപ്പാക്കുക. പൊതു -സ്വകാര്യ പങ്കാളിത്തത്തോടെ മൊത്തം 400 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കുതിരവട്ടത്ത് നടപ്പാക്കുന്നത്. പൊതുജന പങ്കാളിത്തത്തോടെ ഫണ്ട് ലഭ്യമാക്കുന്നതിനായാണ് ട്രസ്റ്റ് രൂപവത്കരിച്ചത്. 1872ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് കുതിരവട്ടം ആശുപത്രി തുടങ്ങിയത്. ഭ്രാന്തൻ ജയിൽ എന്നപേരിലറിയപ്പെട്ടിരുന്ന സ്ഥാപനം 1986ലാണ് വിപുലീകരിച്ചത്. അടുത്തിടെവരെ 600 രോഗികൾ ചികിത്സ തേടിയിരുന്ന ആശുപത്രിയിൽ ഇന്നുള്ളത് 400ഓളം പേരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.