*രണ്ടു പതിറ്റാണ്ടായി വാടകക്കെട്ടിടത്തിലാണ് മീനങ്ങാടിയിലെ പ്രീപ്രൈമറി ഹോസ്റ്റല്‍ പ്രവർത്തിക്കുന്നത് സുല്‍ത്താന്‍ ബത്തേരി: വാടകക്കെട്ടിടത്തിലെ പരിമിതമായ സൗകര്യങ്ങളിൽനിന്ന് മോചനമില്ലാതെ ഗോത്രവിഭാഗം ആൺകുട്ടികളുടെ താമസം. മീനങ്ങാടിയിലെ ആൺകുട്ടികളുടെ പ്രീ പ്രൈമറി ഹോസ്റ്റലിൽ ആണ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കുട്ടികളെ ദുരിതത്തിലാക്കുന്നത്. സുല്‍ത്താന്‍ ബത്തേരി പട്ടികവർഗ വികസന വകുപ്പിെൻറ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ ഹോസ്റ്റലില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍നിന്നെത്തിയ മുപ്പതോളം ഗോത്ര വിഭാഗം വിദ്യാർഥികളാണ് താമസിച്ച് പഠിക്കുന്നത്. മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് എതിർവശത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് കഴിഞ്ഞ 20 വര്‍ഷത്തോളമായി ഈ ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. ഹോസ്റ്റലില്‍നിന്ന് രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാണ് ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ മീനങ്ങാടി ഗവ. സ്കൂളിൽ പഠിക്കാനായി എത്തുന്നത്. ഒന്നു മുതൽ നാലു വരെയുള്ളവർ മീനങ്ങാടി എൽ.പിയിലും മറ്റുള്ളവർ മീനങ്ങാടി ഹൈസ്കൂളിലുമാണ് പഠിക്കുന്നത്. വിദ്യാർഥികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഈ വാടകക്കെട്ടിടത്തിലില്ല. കുട്ടികൾക്ക് പുറമെ വാർഡൻ, വാച്ചർ, കുക്ക് എന്നിവരും ഹോസ്റ്റലിലുണ്ട്. മതിയായ സൗകര്യങ്ങളോടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നാണ് ആവശ്യം. സ്‌കൂളിനടുത്ത് ഭൂമി ലഭ്യമാകാത്തതാണ് കെട്ടിടം പണിയാന്‍ തടസ്സമാകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. MONWDL6 മീനങ്ങാടിയിെല പട്ടിക വർഗ വികസന വകുപ്പിെൻറ പ്രീപ്രൈമറി ഹോസ്റ്റല്‍ ദുരിതാശ്വാസ ഫണ്ട്: കർഷക കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക് കൽപറ്റ: അഴിമതിക്കെതിരെ പോരാടുമെന്ന് പറയുന്ന സർക്കാർ പാവപ്പെട്ട കർഷകെൻറ ദുരിതാശ്വാസ നിധി കൊള്ളയടിച്ച കൃഷി ഒാഫിസർക്കെതിരെ മാസങ്ങളേറെയായിട്ടും നടപടിയെടുക്കാതെ സംരക്ഷിക്കുകയാണെന്ന് കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി ആരോപിച്ചു. തിരിമറി സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിച്ച് കർഷകന് അനുവദിച്ച ദുരിതാശ്വാസ ഫണ്ട് ഉടൻ ലഭ്യമാക്കണം. കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കുകൂടി അന്വേഷിച്ച് നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥരെ നിലക്കുനിർത്താൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഒരാഴ്ചക്കുള്ളിൽ തുക അനുവദിച്ചില്ലെങ്കിൽ പ്രിൻസിപ്പൽ കൃഷി ഒാഫിസറുടെ കാര്യാലയം ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള പ്രക്ഷോഭവുമായി മുന്നോട്ടുപോകും. യോഗത്തിൽ ജോഷി സിറിയക്ക് അധ്യക്ഷത വഹിച്ചു. വി.എൻ. ശശീന്ദ്രൻ, ടോമി തേക്കുമല, പി.എം. ബെന്നി, ബൈജു ചാക്കോ, ജോസ് കാരനിരപ്പിൽ, സെബാസ്റ്റ്യൻ കൽപറ്റ, ബാബു പന്നിക്കുഴി, വി.ഡി. ജോസഫ്, ഒ.വി. റോയി, സുലൈമാൻ അരപ്പറ്റ, വി.വി. രാജു, എം.പി. മനോജ്, ജോസ് കെ. മാത്യു, എം.എ. പൗലോസ്, ജോൺസൺ പനമരം തുടങ്ങിയവർ സംസാരിച്ചു. നികുതി സ്വീകരിച്ച് ഭൂമി രജിസ്റ്റർ നടത്തുന്നതിനുള്ള അനുമതി നൽകണമെന്ന് കൽപറ്റ: കേരള ലാൻഡ് കമീഷനർ ഏജൻറ്സ് അസോസിയേഷൻ ജില്ല പ്രവർത്തക കൺവെൻഷൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡൻറ് എം.കെ. ബാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഗോപാല കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ. റോയ്, ജോർജ് പുൽപള്ളി, മുഹമ്മദ് ഹാജി, ബാബു വെള്ളമുണ്ട, ടി.കെ. ഉമ്മർ, ജോണി, നാസർ പനമരം, സുലൈമാൻ, ശ്രീനിവാസൻ, എ.പി. വിമല, ലൂസി ജോർജ്, കെ.കെ. ബാബു, യൂസഫ്, സിറാജ് എന്നിവർ സംസാരിച്ചു. ഭൂനികുതിയും സ്റ്റാമ്പ് ഡ്യൂട്ടിയും വർധിപ്പിച്ചും ഹാരിസൺ ഭൂമിയോട് ചേർന്ന പ്രദേശങ്ങളിലെ നികുതി സ്വീകരിക്കാത്തതിലും രജിസ്ട്രേഷൻ അനുമതി നൽകാത്തതിലും കൺവെൻഷൻ പ്രതിഷേധിച്ചു. ഇക്കാര്യത്തിൽ അനുകൂലമായ നടപടിയുണ്ടാകണം. ജില്ല ജനറൽ സെക്രട്ടറി എൻ.കെ. ജ്യോതിഷ് കുമാർ സ്വാഗതവും സെക്രട്ടറി ടി.കെ. ഉമ്മർ നന്ദിയും പറഞ്ഞു. സൈനിക ക്ഷേമ ഒാഫിസ് താഴത്തെ നിലയിലേക്ക് മാറ്റണം കൽപറ്റ: സൈനിക ക്ഷേമ ഒാഫിസ് കലക്ടറേറ്റിലെ മൂന്നാം നിലയിൽനിന്ന് താഴത്തെ നിലയിലേക്ക് മാറ്റണമെന്ന് കേരള സ്റ്റേറ്റ് എക്സ് സർവിസസ് ലീഗ് കൽപറ്റ മുനിസിപ്പാലിറ്റി യോഗം ആവശ്യപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിൽ സേവനമനുഷ്ഠിച്ചവരും അവരുടെ ആശ്രിതരും പ്രായാധിക്യത്താൽ പലവിധ അസുഖംമൂലം മൂന്നാം നിലയിലേക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുകയാണ്. പലപ്പോഴും ഉദ്യോഗസ്ഥർ താഴെ ഇറങ്ങിവന്ന് ഒപ്പിടാറാണ് പതിവ്. എം.കെ. മഹീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.ജെ. സെബാസ്റ്റ്യൻ, ബി. രാധാകൃഷ്ണൻ, എം.ജെ. ചാക്കോ, ജോളി ജയിംസ്, കെ.യു. തോമസ്, കെ. ഉണ്ണികൃഷ്ണൻ, സുലോചന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭൂനികുതി സ്വീകരിച്ച് പട്ടയം നൽകണം കൽപറ്റ: സുൽത്താൻ ബത്തേരി താലൂക്കിൽ കൃഷ്ണഗിരി വില്ലേജിൽ പാതിരിപ്പാലത്ത് താമസിക്കുന്ന ഭിന്നശേഷിക്കാരനായ സാജോ ജോസിെൻറ അഞ്ച് സെൻറ് സ്ഥലത്തിന് ഭൂനികുതി സ്വീകരിച്ച് പട്ടയം നൽകണമെന്ന് വയനാട് കർഷക സുരക്ഷ മിഷൻ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരനായ സാജോ ജോസും മൂകയും ബധിരയുമായ ഭാര്യയും രണ്ടു കുട്ടികളും മാതാവും അടങ്ങുന്ന സാജോ ജോസിെൻറ കുടുംബത്തിന് ഭൂനികുതി അടക്കാൻ കഴിയാത്തതിനാൽ പഞ്ചായത്തിൽനിന്ന് വീടോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. റവന്യൂ മന്ത്രിക്കും ജില്ല കലക്ടർക്കും നിരവധി തവണ പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും നാളിതുവരെയായിട്ട് ഉണ്ടായിട്ടില്ല. സാജോ ജോസിെൻറ കുടുംബത്തിെൻറ അഞ്ച് സെൻറ് ഭൂമിയുടെ ഭൂനികുതി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കും. ജില്ല പ്രസിഡൻറ് രാമദാസ് ഹെജമാടി അധ്യക്ഷത വഹിച്ചു. ആൻറണി വാഴവറ്റ, ശ്രീജ സന്തോഷ്, സി. ഒാമന, എം.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.