കണയങ്കോട് പുഴയിൽനിന്ന്​ മനുഷ്യ​െൻറ അസ്ഥികൂടം

ഉേള്ള്യരി: കണയങ്കോട് പുഴയോരത്തുനിന്ന് മനുഷ്യ​െൻറ അസ്ഥികൂടത്തിേൻറതെന്ന് കരുതുന്ന ഭാഗങ്ങൾ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയ നിലയിൽ പുതുതായി നിർമിക്കുന്ന ബോട്ടുജെട്ടിക്കു സമീപം അസ്ഥികൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അത്തോളി പൊലീസ് പ്രാഥമിക നടപടികൾക്കുശേഷം ഫോറൻസിക് പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കെട്ടിടനിർമാണത്തിനായി മണ്ണ് നീക്കിയപ്പോൾ ലഭിച്ച അസ്ഥികൾ ചാക്കിൽ കെട്ടി പുഴയോരത്ത് തള്ളിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് അേത്താളി എസ്.ഐ രവീന്ദ്രൻ കൊമ്പിലാട് 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.