ബന്ധുക്കൾ ഉപേക്ഷിച്ച കുടുംബത്തെ സംരക്ഷിക്കാൻ സഹായ കമ്മിറ്റി കോഴിക്കോട്: ബന്ധുക്കൾ ഉപേക്ഷിച്ച കുടുംബത്തെ സംരക്ഷിക്കാൻ നാട്ടുകാർ സഹായ കമ്മിറ്റി രൂപവത്കരിച്ചു. തൊണ്ടയാട് ചോലക്കാട് ബിജോയ് -സാന്ദ്ര കുടുംബത്തെ സംരക്ഷിക്കാനാണ് സഹായ കമ്മിറ്റി രൂപവത്കരിച്ചത്. 31കാരനായ ബിജോയ് സൊറിയോസിസ്, വാതം എന്നിവ പിടിപെട്ടയാളാണ്. നേരത്തെ റിലയൻസ് കമ്പനിയിൽ േജാലി ചെയ്ത ഇദ്ദേഹത്തെ രോഗം വന്നതോടെ കുടുംബം വീട്ടിൽനിന്നിറക്കിവിടുകയായിരുന്നുവത്രെ. തുടർന്ന് ചികിത്സയിലിരിക്കെയാണ് ജീവിതത്തിലേക്ക് സാന്ദ്ര കടന്നുവരുന്നത്. സ്വന്തമായി വീടില്ലാത്തതിനെ തുടർന്ന് വിവിധയിടങ്ങളിൽ പലരുടെയും സഹായത്തോടെ വാടകക്ക് താമസിച്ചുവരുകയാണ്. ഇപ്പോൾ പൂവാട്ടുപറമ്പിലെ ഒറ്റമുറി വീട്ടിലാണ് കുടുംബം കഴിയുന്നത്. ബിജോയ്യുടെ ചികിത്സക്കുതന്നെ വലിയ തുകയാണ് ചെലവാകുന്നത്. മാത്രമല്ല ഇതോടൊപ്പം ബിജോയ്യെ ചികിത്സിക്കാനും കുടുംബത്തിന് വീെടാരുക്കാനുമാണ് നാട്ടുകാർ സഹായ സമിതി രൂപവത്കരിച്ചത്. നഗരസഭ 28ാം വാർഡ് കൗൺസിലർ എം.പി. രാധാകൃഷ്ണൻ ചെയർമാനും ജലീൽ തടമ്പാട്ടുതാഴം കൺവീനറും എം. അനിൽകുമാർ െസക്രട്ടറിയും കെ. പ്രഭാകരൻ ട്രഷററുമായ സമിതിയുടെ പേരിൽ എസ്.ബി.െഎ കോഴിക്കോട് പി.ബി ബ്രാഞ്ചിൽ 20177344065 നമ്പറായി (IFSC CODE: SBIN0070758) അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. േഫാൺ: 9387936277, 9446642434.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.