മധുവി​െൻറ കൊല: പ്രതിഷേധ ജ്വാല തീർത്തു

മധുവി​െൻറ കൊല: പ്രതിഷേധ ജ്വാല തീർത്തു കോഴിക്കോട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) പ്രവർത്തകർ പ്രതിഷേധ ജ്വാല തീർത്തു. കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. മധുവിനെ വധിക്കുന്നതിന് ഒത്താശ ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയുണ്ടാകണം. മധുവി​െൻറ കുടുംബത്തിന് 25 ലക്ഷം രൂപയും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലികൂടി നൽകണം. കെ.ഡി.എഫ് ജില്ല പ്രസിഡൻറ് പി.ടി. ജനാർദനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് ടി.പി. ഭാസ്കരൻ, സംസ്ഥാന സെക്രട്ടറി പി.ജി. പ്രകാശ്, ദേവദാസ് കുതിരാടം, പി.പി. കമല, എ.കെ. വേലായുധൻ, യു. ഫസലുറഹ്മാൻ, പി. സുന്ദരൻ, വി. നാരായണൻ, എ.ടി. ദാസൻ, സി.കെ. രാമൻകുട്ടി, ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.