ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ സംഭവം അപലപനീയം -കാന്തപുരം കോഴിക്കോട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മർദിച്ചുകൊലപ്പെടുത്തിയ സംഭവം അത്യന്തം അപലപനീയമാണെന്നും ദുർബലരുടെയും പാവങ്ങളുടെയും കൂടെ നിൽക്കുന്നവരാകണം മനുഷ്യരെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. അക്രമം നടക്കുമ്പോൾ സെൽഫിയെടുക്കുന്നതും ആഹ്ലാദിക്കുന്നതും മനുഷ്യത്വം അപ്രത്യക്ഷമാവുന്നതിെൻറ പ്രകടമായ ഉദാഹരണങ്ങളാണ്. നിയമം ൈകയിലെടുക്കുന്നത് രാജ്യത്തിെൻറ നിയമസംവിധാനത്തോട് ചെയ്യുന്ന ധിക്കാരമാണ്. മനുഷ്യർ കൈനീട്ടുന്നത് വിശപ്പിെൻറ ആധിക്യംകൊണ്ടാണ്. കഴിയുന്ന സഹായങ്ങൾ ചെയ്യണം. ഇല്ലെങ്കിൽ ഒരാളുടെ അഭിമാനത്തെ മുറിപ്പെടുത്താതിരിക്കാനുള്ള സന്മനസ്സെങ്കിലും ഉണ്ടാകണം. അങ്ങനെയാവുമ്പോഴേ മനുഷ്യന് വിശിഷ്ടത കൈവരുകയുള്ളൂ എന്നും കാന്തപുരം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.