കോഴിക്കോട്: താമരശ്ശേരി ഉപജില്ലയിലെ മൂന്ന് അധ്യാപകരെ രാഷ്ട്രീയപ്രേരിതമായി സസ്പെൻഡ്ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി ഉപവാസ സമരം നടത്തി. സമരത്തിൽ പങ്കെടുത്ത സംഘടന നേതാക്കൾ വിദ്യാഭ്യാസ ഉപഡയറക്ടറുമായി ചർച്ച നടത്തുന്നതിനിടെ നാൽപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്. പിന്നീട് ഡി.ഡി.ഇ കസബ പൊലീസിലെത്തി പരാതി പിൻവലിച്ചതിനെത്തുടർന്ന് ഇവരെ വിട്ടയച്ചു. ഡി.ഡി.ഇ ഓഫിസിനുമുന്നിൽ നടത്തിയ ഉപവാസ സമരം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭം നടത്തുെമന്ന് എം.പി പറഞ്ഞു. ജില്ല പ്രസിഡൻറ് എൻ. ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ. പ്രദീപ്കുമാർ, വൈസ് പ്രസിഡൻറ് പറമ്പാട്ട് സുധാകരൻ, ജില്ല സെക്രട്ടറി ടി. അശോക് കുമാർ, ഒ.എം. രാജൻ, വി.കെ. ബാബുരാജ്, പി.കെ. അരവിന്ദൻ, സജീവൻ കുഞ്ഞോത്ത്, ഇ. സുജാത, പി. സുമ തുടങ്ങിയവർ സംസാരിച്ചു. എം. മണി, ടി.കെ. പ്രവീൺ, പി.പി. രാജേഷ്, ടി.ടി. ബിന്ദു എന്നിവർ നേതൃത്വം നൽകി. സഹപ്രവർത്തകനിൽനിന്നും പി.ടി.എ പ്രസിഡൻറിൽനിന്നും മാനഹാനി നേരിട്ടതിന് പരാതി നൽകിയ അധ്യാപികയെയും ഇതേ വിദ്യാലയത്തിലെ കെ.പി.എസ്.ടി.എ കൗൺസിലറെയും പുതുപ്പാടി ഗവ.ഹൈസ്കൂളിലെ അധ്യാപകനായ അസോ. ഉപജില്ല സെക്രട്ടറിയെയും സസ്പെൻഡ് ചെയ്തതായാണ് പരാതി. കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച വിദ്യാഭ്യാസ ഉപഡയറക്ടർക്കെതിരെ അധ്യാപക നേതാക്കൾ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.