ആരോഗ്യ ഇന്‍ഷുറന്‍സി​െൻറ പേരില്‍ ഭിന്നശേഷിക്കാരെ വഞ്ചിച്ചതായി ആരോപണം

കോഴിക്കോട്: ഭിന്നശേഷിക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസി​െൻറ പേരിൽ കേന്ദ്ര സർക്കാറും ഇൻഷുറൻസ് കമ്പനിയും വഞ്ചിച്ചതായി ഡിഫറൻറ്ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ (ഡി.എ.ഡബ്ല്യു.എഫ്) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കേന്ദ്രസര്‍ക്കാറും ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയും ഭിന്നശേഷിക്കാര്‍ക്കും അവരുടെ കുടുംബത്തിനുംവേണ്ടി രണ്ടുലക്ഷം രൂപവരെയുള്ള ആരോഗ്യപരിരക്ഷ (സ്വാവലംബന്‍ ഇന്‍ഷുറന്‍സ്) പദ്ധതിയായിരുന്നു നടപ്പാക്കാന്‍ തീരുമാനിച്ചത്. പ്രീമിയം തുകയില്‍ ഭിന്നശേഷിക്കാരുടെ വിഹിതമായ 357 രൂപയും ഫോട്ടോയും ആവശ്യമായ മറ്റുരേഖകളും സമര്‍പ്പിച്ചു. രണ്ടുവര്‍ഷമായിട്ടും പണമടച്ച എല്ലാവർക്കും ഇന്‍ഷുറന്‍സ് കാർഡ് ലഭിച്ചില്ല. കാര്‍ഡ് ലഭിച്ചവര്‍ക്ക് പരിരക്ഷയും ലഭ്യമായിട്ടില്ല. ഇന്‍ഷുറന്‍സ് സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോള്‍ ഏപ്രില്‍ മുതല്‍ പദ്ധതി നിര്‍ത്തി വെക്കാന്‍ കേന്ദ്രസര്‍ക്കാർ അറിയിച്ചെന്നായിരുന്നു മറുപടി. ഇൗ നടപടിയില്‍ പ്രതിഷേധിച്ച് 28ന് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ കോഴിക്കോട് ഓഫിസിനു മുന്നില്‍ രാവിലെ 10.30ന് ഡി.എ.ഡബ്ല്യു.എഫ് ജില്ല കമ്മിറ്റി ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡൻറ് ഗിരീഷ്‌ കീര്‍ത്തി, എം.പി. രവീന്ദ്രനാഥ്, കെ.കെ. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.