'മധുവിൻറെ കൊലപാതകം: കേരളം മറുപടി പറയേണ്ടി വരും'

'മധുവിൻറെ കൊലപാതകം: കേരളം മറുപടി പറയേണ്ടി വരും' കോഴിക്കോട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല ചെയ്യപ്പെട്ടതി​െൻറ പൂർണ്ണ ഉത്തരവാദിത്വം ഭരണകൂടത്തിനും പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയാറ്റിൻകര. കൊലപാതകത്തിൽ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റി മൂവ്മ​െൻറും കോഴിക്കോട് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആദിവാസികൾക്ക് വേണ്ടി ലക്ഷങ്ങൾ ചിലവിടുന്നു എന്ന് വീമ്പു പറയുന്നവർ അതെവിടെയെത്തി എന്നന്വേഷിക്കുന്നത് നന്നായിരിക്കുമെന്നും പട്ടിണി മാറ്റാൻ മോഷ്ടിക്കേണ്ടി വന്ന യുവാവിനെ തല്ലിക്കൊല്ലാൻ മാത്രം ക്രൂരരാണെന്ന് കേരളീയരെന്നത് മാനക്കേടാണെന്നും അവർ പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി എ.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. മുസ്തഫ പാലാഴി, പി.സി. മുഹമ്മദ് കുട്ടി, നഈം ഗഫൂർ, അയ്യൂബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.