കോഴിക്കോട്: മതിയായ രേഖകളില്ലാതെ ഗുജറാത്തിൽനിന്നും കോഴിക്കോെട്ട ഒരു സ്വകാര്യ ലാബിലേക്ക് കൊണ്ടുവന്ന 70 ലക്ഷത്തോളം രൂപ വിലവരുന്ന മെഡിക്കൽ ഉപകരണങ്ങൾ കോഴിക്കോട്ട് ജി.എസ്.ടി ഇൻറലിജൻസ് വിഭാഗം സ്ക്വാഡ് പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ മെഡിക്കൽ കോളജ് പരിസരത്ത് നടത്തിയ പരിശോധനയിൽ കർണാടക രജിസ്ട്രേഷനിലുള്ള ഒരു ലോറിയിൽനിന്നാണ് ഉപകരണങ്ങൾ പിടിച്ചെടുത്ത്. നികുതി പിഴയിനത്തിൽ ഉപകരണങ്ങൾക്ക് 23 ലക്ഷം രൂപ ഇൗടാക്കിയിട്ടുണ്ട്. ജി.എസ്.ടി പ്രാബല്യത്തിൽ വന്നതിനുശേഷം കോഴിക്കോട് ഡിവിഷെൻറ കീഴിൽ നികുതിവെട്ടിപ്പിന് പിടിക്കുന്ന ആദ്യ സംഭവമാണിതെന്ന് ഇൻറലിജൻറ്സ് ഒാഫിസർ ബി. ദിനേശ്കുമാർ മാധ്യമത്തോട് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു. പരിശോധനക്ക് ഇൻറലിജൻസ് ഒാഫിസർ ബി. ദിനേശ്കുമാർ, സ്റ്റേറ്റ് ടാക്സ് ഒാഫിസർമാരായ രാജൻ, പരമേശ്വരൻ നമ്പൂതിരി, സീമ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.