*നഗര സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി നട്ട ചെടികളാണ് നശിപ്പിച്ചത് സുൽത്താൻ ബത്തേരി: നഗര സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി ടൗണിൽ നടപ്പാതയുടെ കൈവരികളിൽ സ്ഥാപിച്ച ചട്ടികളിലെ ചെടികൾ സാമൂഹികവിരുദ്ധർ നശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ ടൗണിലെത്തിയവരാണ് ചെടികൾ നശിപ്പിച്ചനിലയിൽ കണ്ടത്. ടൗണിൽ പ്രവർത്തിക്കുന്ന 'വർണം' സ്വാശ്രയസംഘമാണ് നഗരം മോടി കൂട്ടുന്നതിെൻറ ഭാഗമായി ഉദ്യാനനഗര പദ്ധതിപ്രകാരം നടപ്പാതയിൽ വെള്ളിയാഴ്ച ചെടിച്ചട്ടികൾ സ്ഥാപിച്ചത്. കക്കോടൻ പമ്പിന് സമീപം കൈവരികളിൽ സ്ഥാപിച്ച 11 ചട്ടികളിലെയും ചെടികൾ ഒടിച്ചുനശിപ്പിച്ച നിലയിലാണ്. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് സംഘം പ്രവർത്തകർ ആവശ്യപ്പെട്ടു. സംഭവമറിഞ്ഞ് നഗരസഭ ചെയർമാൻ സി.കെ. സഹദേവനും മറ്റു ജനപ്രതിനിധികളും പൊലീസും സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ നഗരസഭ പൊലീസിന് പരാതിനൽകുമെന്ന് ചെയർമാൻ പറഞ്ഞു. ചെടികൾ നശിപ്പിച്ചതിൽ കടുത്ത പ്രതിഷേധമാണ് ടൗണിലെ ജനങ്ങൾക്കിടയിലുള്ളത്. TUEWDL22 ബത്തേരി ടൗണിലെ നടപ്പാതക്കരികിലെ ചെടികൾ നശിപ്പിച്ച നിലയിൽ മാരിയമ്മൻ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും സുൽത്താൻ ബത്തേരി: ഏഴുനാൾ നീണ്ടുനിൽക്കുന്ന ഈ വർഷത്തെ ബത്തേരി മാരിയമ്മൻ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച കൊടിയേറുമെന്ന് ക്ഷേത്രസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ച് വിദ്യാഗോപാല മന്ത്രാർച്ചന, ശനിദോഷ നിവാരണപൂജ, താലപ്പൊലി, കരകം, കുംഭം എഴുന്നള്ളത്ത്, കനലാട്ടം, ഗുരുസിയാട്ടം, സാംസ്കാരിക സമ്മേളനം, വിവിധ കലാപരിപാടികൾ എന്നിവയുണ്ടാകും. ക്ഷേത്രസമിതി ഭാരവാഹികളായ കെ.ജി. ഗോപാലപിള്ള, കെ.എ. അശോകൻ, സുരേന്ദ്രൻ അവേത്താൻ, ഡി.പി. രാജശേഖരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പരീക്ഷയെഴുതാൻ അനുവദിക്കാത്ത സംഭവം: കോളജിനു മുന്നിൽ അനിശ്ചിതകാല സമരം പുൽപള്ളി: ഐഡി കാർഡ് കൊണ്ടുവന്നില്ലെന്ന കാരണം പറഞ്ഞ് പുൽപള്ളി എസ്.എൻ കോളജിലെ വിദ്യാർഥിെയ പരീക്ഷയെഴുതാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം കോളജിനു മുന്നിൽ ആരംഭിച്ചതായി സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ വിദ്യാർഥി സംഘടന നേതാക്കൾ കോളജ് മാനേജ്മെൻറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. കോളജിലെ പി.ജി വിദ്യാർഥി അഖിൽ പ്രകാശിനെയാണ് പരീക്ഷയെഴുതാൻ അനുവദിക്കാത്തത്. എന്നാൽ, വിദ്യാർഥികൾ ആരോപിക്കുന്നതുപോലുള്ള പ്രശ്നങ്ങൾ കോളജിൽ ഉണ്ടായിട്ടില്ലെന്ന് മാനേജ്മെൻറ് പറഞ്ഞു. എസ്.എൻ കോളജിലേക്ക് എസ്.എഫ്.ഐ മാർച്ച് പുൽപള്ളി: ഹാൾടിക്കറ്റ് ഉണ്ടായിട്ടും വിദ്യാർഥിയെ പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പുൽപള്ളി എസ്.എൻ കോളജിലേക്ക് മാർച്ച് നടത്തി. പ്രിൻസിപ്പൽക്കെതിരെ നടപടിയെടുക്കണമെന്നും സംയുക്ത സമരസമിതി നടത്തുന്ന സമരം അവസാനിപ്പിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. നിരന്തരമായി വിദ്യാർഥിവിരുദ്ധ നിലപാടുകളാണ് പ്രിൻസിപ്പലിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സമരക്കാർ ആരോപിച്ചു. ജില്ല പ്രസിഡൻറ് മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. ജിഷ്ണു ഷാജി അധ്യക്ഷത വഹിച്ചു. ജിൽജോ രാജു, എൽദോസ് ബാബു, നവീൻ ജോൺ, മിഥുൻ കൃഷ്ണൻ എന്നിവർ സംസാരിച്ചു. TUEWDL21 എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പുൽപള്ളി എസ്.എൻ കോളജിലേക്ക് നടത്തിയ മാർച്ച് മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്യുന്നു -------------------------- TUEWDL20 pradeep kumar കേരള പൊലീസ് സംസ്ഥാന ശരീരസൗന്ദര്യ മത്സരത്തിൽ രണ്ടാം സ്ഥാനവും ജില്ല ശരീരസൗന്ദര്യ മത്സരത്തിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടിയ പുത്തൂർവയൽ പൊലീസ് ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഒാഫിസർ പ്രദീപ്കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.