വരുന്നു, വയനാട് വിത്തുത്സവം 2018

*23 മുതൽ 25വരെ എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിലാണ് പരിപാടി കൽപറ്റ: പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ ഗവേഷണനിലയം ഫെബ്രുവരി 23, 24, 25, തീയതികളിൽ 'കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ പ്രാദേശിക വിത്തുബാങ്കുകൾ' എന്ന സന്ദേശവുമായി നാലാമത് വയനാട് വിത്തുത്സവത്തിന് വേദിയൊരുക്കുന്നു. ജില്ല ആദിവാസി വികസന പ്രവർത്തക സമിതിയും പരമ്പരാഗത കർഷകരുടെ സംഘടനയായ സീഡ് കെയറും വയനാട്ടിലെ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും നബാർഡും കേരള കുടുംബശ്രീ മിഷനും ചേർന്നാണ് പരിപാടി. വിത്തുത്സവം ദേശീയശിൽപശാല വയനാടി​െൻറ തനതു വിത്തു വൈവിധ്യം പ്രദർശിപ്പിക്കുകയും കർഷകർ തങ്ങൾ സംരക്ഷിച്ചുവരുന്ന വിത്തുകൾ പരസ്പരം കൈമാറിക്കൊണ്ട് സംരക്ഷണ തുടർച്ച ഉറപ്പാക്കുകയും ചെയ്യും. വിത്തുത്സവത്തിനുള്ള ഒരുക്കം പുരോഗമിക്കുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നഷ്ടമായിക്കൊണ്ടിരിക്കുന്ന വിത്തുവിളവൈവിധ്യങ്ങളുടെ സംരക്ഷണം ഒരു വികസന ആവശ്യമായി ഉയർത്തിക്കൊണ്ടുവന്ന് ത്രിതല പഞ്ചായത്തുകളുടെ പദ്ധതികളിൽ ഉൾച്ചേർക്കുക എന്ന ലക്ഷ്യത്തിൽ 2015 മുതലാണ് വിത്തുത്സവം ആരംഭിച്ചത്. പഞ്ചായത്തുകളെ കാർഷിക ജൈവവൈവിധ്യ സംരക്ഷണത്തി​െൻറ പ്രാധാന്യം ബോധ്യപ്പെടുത്തുക, പരമ്പരാഗത കർഷക കൂട്ടായ്മ രൂപവത്കരണം, ജൈവവൈവിധ്യ സംരക്ഷണ നയങ്ങൾക്ക് ആവശ്യമായ നിർദേശം തുടങ്ങിയവ വിത്തുത്സവത്തി​െൻറ ഭാഗമായുള്ള പ്രവർത്തനങ്ങളാണ്. വിത്തുകളുടെ സംരക്ഷണത്തിനായി ജൈവവൈവിധ്യ പരിപാലന സമിതികളെ (ബി.എം.സി) ശാക്തീകരിക്കുകയും പരമ്പരാഗത കർഷകരെ ബി.എം.സികളുടെ പ്രവർത്തനങ്ങളുമായി ചേർത്തുവെക്കുകയും വേണം. ഈ വർഷം വിത്തുത്സവത്തിൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിൽനിന്നും മറ്റു ജില്ലകളിലെ മോഡൽ ബി.എം.സി കളിൽനിന്നും തിരഞ്ഞെടുക്കുന്ന ഒരു പരമ്പരാഗത കർഷകനേയും കർഷകയെയും ആദരിക്കും. വിത്തുത്സവത്തിൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും കൂടാതെ മറ്റു ജില്ലകളിലെ മോഡൽ ബി.എം.സികൾക്കും സ്റ്റാളുകൾ ഉണ്ടാകും. കർഷകർക്ക് അതതു പഞ്ചായത്തി​െൻറ സ്റ്റാളുകളിൽ തങ്ങളുടെ വിത്തുകൾ പ്രദർശിപ്പിക്കാം. 23ന് കാലാവസ്ഥാവ്യതിയാനവും ഭക്ഷ്യ സുരക്ഷയും, 24ന് പ്രാദേശിക വിത്തുബാങ്കുകൾ ഒരു ജനകീയ പ്രതിരോധപ്രവർത്തനം, 25ന് കാലാവസ്ഥയും നാട്ടുവിത്തു വൈവിധ്യങ്ങളും എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും. വാർത്തസമ്മേളനത്തിൽ ജില്ല ആദിവാസി വികസന പ്രവർത്തക സമിതി പ്രസിഡൻറ് എ. ദേവകി, വൈസ് പ്രസിഡൻറ് വി. കേശവൻ, സീഡ് കെയർ പ്രസിഡൻറ് വി.കെ. കൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കാർഷിക ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം പാറമൂല കേളുവിനും സുരേന്ദ്രനും കൽപറ്റ: ജില്ല ആദിവാസി വികസന പ്രവർത്തക സമിതിയുടെ കാർഷിക ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം വെള്ളമുണ്ട പഞ്ചായത്തിലെ കുറിച്യ കർഷകനായ പാറമൂല കേളുവിനും കുടുംബത്തിനും. പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിനാണ് കേളുവിന് പുരസ്കാരം. ചെന്നെല്ല്, വെളിയൻ, തൊണ്ടി, ഗന്ധകശാല എന്നിങ്ങനെ ആറ് പരമ്പരാഗത നെൽവിത്തിനങ്ങളാണ് ഈ കുടുംബം 18 ഏക്കർ വരുന്ന കൂട്ടുകൃഷിയിടത്തിൽ സംരക്ഷിച്ചുവരുന്നത്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കാർഷിക ആവാസവ്യവസ്ഥാ സംരക്ഷണത്തിനായുള്ള അവാർഡ് നീലഗിരിയിലെ സുരേന്ദ്രൻ-ജാനു ദമ്പതികൾക്ക് ലഭിച്ചു. ഒന്നര ഏക്കർ വയലിലും ഒന്നര ഏക്കർ കരയിലുമായി ആറു നെൽ വിത്തുകൾ നിരവധി വൃക്ഷങ്ങൾ, നാടൻ പശുക്കൾ എന്നിങ്ങനെ കാർഷിക ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുള്ള കാർഷിക വൃത്തിയെ പരിഗണിച്ചാണ് സുരേന്ദ്രന് 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സമ്മാനിക്കുന്നത്. എഴുത്ത് ചൂതാട്ട ലോട്ടറിക്കാർക്കെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും പനമരം: കേരള സംസ്ഥാന ഭാഗ്യക്കുറിയെ തകർക്കുന്ന എഴുത്ത് ചൂതാട്ട ലോട്ടറിക്കാരെ ബഹിഷ്കരിക്കുകയും അത്തരക്കാരെ തുറുങ്കിലടക്കണമെന്നും ആവശ്യപ്പെട്ട് ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പനമരം ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ലോട്ടറി ഏജൻറ്സ്‌ ആന്‍ഡ്‌ സെല്ലേഴ്‌സ്‌ വെല്‍ഫെയര്‍ ഫണ്ട്‌ ബോര്‍ഡ്‌ ചെയര്‍മാൻ പി.ആർ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എം.കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ടി.എസ്. സുരേഷ്, ജസ്റ്റിൻ ബേബി, കെ.വി. സുരേഷ്, ടി.ആർ. രാമൻനായർ, കെ. മൊയ്തീൻ, സി. ജോൺ വർഗീസ്, സനൽകുമാർ എന്നിവർ സംസാരിച്ചു. MONWDL14 എഴുത്ത് ചൂതാട്ട ലോട്ടറിക്കാർക്കെതിരെ പനമരത്ത് നടന്ന പൊതുയോഗം പി.ആർ. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.