കക്കട്ടിൽ: ചേതന കലാ-സാംസ്കാരിക വേദി വട്ടോളിയുടെ ആഭിമുഖ്യത്തിൽ 'ചിത്രരചന ഗ്രാമങ്ങളിലൂടെ' പരിപാടിക്ക് തുടക്കമായി. ചിത്രകാരൻ എ. സത്യനാഥൻ ചേതന ഓഫിസ് പരിസരത്തെ പ്രകൃതിയെ കാൻവാസിലേക്ക് പകർത്തി ചിത്രകലയെക്കുറിച്ച് ക്ലാസെടുത്തു. പരിപാടിയിൽ വരച്ച ചിത്രങ്ങൾ ചേതന പ്രസിഡൻറ് എ.പി. വിനോദന് കൈമാറി. എ.പി. രാജീവൻ അധ്യക്ഷത വഹിച്ചു. ചിത്രകാരൻ സുരേഷ് ബാബു നന്ദന, വി.പി. വാസു എന്നിവർ സംസാരിച്ചു. വായനവസന്തത്തിെൻറ ഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. കാര്യാട്ട് കുഞ്ഞമ്മദ് ഹാജി അനുസ്മരണം ആയഞ്ചേരി: ആയഞ്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും വികസന പ്രവർത്തനങ്ങൾക്ക് കൈമെയ് മറന്ന് സഹായിച്ച വ്യക്തിയാണ് കാര്യാട്ട് കുഞ്ഞമ്മദ് ഹാജിയെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ. കുഞ്ഞമ്മദ് ഹാജിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ പരിപാടി ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡൻറ് രമേശ് നൊച്ചാട്ട് അധ്യക്ഷത വഹിച്ചു. ടി.എം. മൂസ, സുരേഷ് ബാബു കൂത്തുപറമ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, എ.കെ. ഷാജി, കെ. സോമൻ, ടി.വി. കുഞ്ഞിരാമൻ, സി.എച്ച്. പത്മനാഭൻ, രാമദാസ് മണലേരി, പ്രധാനാധ്യാപകൻ അസീസ് അക്കാളി, എൻ.കെ. ദിവാകരൻ, സി.എച്ച്. മൊയ്തു എന്നിവർ സംസാരിച്ചു. അവധി ദിവസങ്ങളിലും നികുതി സ്വീകരിക്കും തിരുവള്ളൂർ: ഉൗർജിത നികുതി പിരിവിെൻറ ഭാഗമായി ഞായറാഴ്ച മുതൽ എല്ലാ അവധി ദിവസങ്ങളിലും തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഓഫിസ് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ തുറന്നുപ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.