പോപുലര്‍ഫ്രണ്ട് യൂനിറ്റി മാർച്ച്​: ഇന്ത്യന്‍ജനതയെ അടിച്ചുകൊല്ലാന്‍ അനുവദിക്കില്ല ^നാസറുദ്ദീന്‍ എളമരം

പോപുലര്‍ഫ്രണ്ട് യൂനിറ്റി മാർച്ച്: ഇന്ത്യന്‍ജനതയെ അടിച്ചുകൊല്ലാന്‍ അനുവദിക്കില്ല -നാസറുദ്ദീന്‍ എളമരം കാസർകോട്: ഇന്ത്യന്‍ജനതയെ അടിച്ചുകൊല്ലാന്‍ സംഘപരിവാരത്തെ അനുവദിക്കില്ലെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് നാസറുദ്ദീന്‍ എളമരം പറഞ്ഞു. പോപുലര്‍ഫ്രണ്ട് ഡേയോടനുബന്ധിച്ച് കാസർകോട്ട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂല്യത്തകര്‍ച്ച നേരിടുന്ന ജുഡീഷ്യറിയെ രക്ഷിക്കാന്‍ ജഡ്ജിമാർക്ക് കോടതിക്ക് പുറത്തിറങ്ങേണ്ടിവന്ന ദാരുണമായ സാഹചര്യമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. രൂപവത്കരിച്ച് 100 വര്‍ഷം തികയുമ്പോള്‍ ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയാണ് സംഘപരിവാരം. രാജ്യത്തെ സകല അഴിമതികളിലും സംഘപരിവാരത്തിന് മുഖ്യപങ്കുണ്ട്. പഞ്ചാബ് നാഷനല്‍ ബാങ്കിലെ കോടികളുടെ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ടൗണ്‍ഹാള്‍ പരിസരത്തുനിന്നാരംഭിച്ച യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും നഗരംചുറ്റി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർേകാട് ജില്ലകളിലെ വളൻറിയർമാർ മാർച്ചിൽ പെങ്കടുത്തു. സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുല്ലത്തീഫ്, സംസ്ഥാന കമ്മിറ്റി അംഗം എം.വി. റഷീദ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.എം. നസീര്‍, ജില്ല പ്രസിഡൻറുമാരായ വൈ. മുഹമ്മദ്, കെ.കെ. കബീര്‍, സി.എ. ഹാരിസ്, പി.ടി. സിദ്ദീഖ്, വി.കെ. നൗഫല്‍ എന്നിവർ നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ പോപുലര്‍ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുല്‍മജീദ് ഖാസിമി വിഷയാവതരണം നടത്തി. ദേശീയ സമിതി അംഗങ്ങളായ പി.എന്‍. മുഹമ്മദ് റോഷന്‍, കെ. സാദത്ത്, എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, ഒാള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ടി. അബ്ദുറഹ്മാന്‍ ബാഖവി, നാഷനല്‍ വുമണ്‍സ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറ് എ.കെ. കവിത, കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം. മുഹമ്മദ് രിഫ എന്നിവർ സംബന്ധിച്ചു. പോപുലര്‍ഫ്രണ്ട് സംസ്ഥാന സമിതിയംഗം എം.വി. റഷീദ് സ്വാഗതവും കാസർകോട് ജില്ല പ്രസിഡൻറ് വൈ. മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.