സഹപാഠികളുടെ ആകസ്മിക മരണം: വിറങ്ങലിച്ച്​ ഓറിയൻറൽ കോളജ്​

വൈത്തിരി: വെള്ളിയാഴ്ച ഉച്ചകഴിഞ്ഞതു മുതൽ ശോകമൂകമായിരുന്നു ലക്കിടിയിലെ ഓറിയൻറൽ കോളജ് കാമ്പസ്. തളിപ്പുഴ ജുമുഅത്ത് പള്ളിയിൽനിന്ന് നമസ്കാരം കഴിഞ്ഞു കോളജിലേക്ക് തിരിച്ചുവരികയായിരുന്ന സഹപാഠികളായ സഫ്വാനും നൂറുദ്ദീനും അപകടത്തിൽപ്പെട്ട വാർത്ത നിമിഷങ്ങൾക്കകംതന്നെ കോളജിനെ ദുഃഖസാന്ദ്രമാക്കി. ലോറിയിടിച്ചു ബൈക്കിൽനിന്നും റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അടുത്തടുത്ത ദിവസങ്ങളിലെ പ്രിയപ്പെട്ട കൂട്ടുകാരുടെ മരണം ഉൾക്കൊള്ളാനാവാതെ കൂട്ടുകാർ വിങ്ങിപ്പൊട്ടുകയായിരുന്നു. അപകടവാർത്ത അറിഞ്ഞ ഉടൻ കോളജിലെ വിദ്യാർഥികൾ മിക്കവരും കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയിരുന്നു. സഫ്വാനെയും നൂറുദ്ദീനെയും കുറിച്ച് കോളജിലെ സഹപാഠികൾക്കും സ്റ്റാഫിനും നല്ലതുമാത്രമേ പറയാനുള്ളൂ. സഫ്വാൻ ലക്കിടിയിെലയും തളിപ്പുഴയിലെയും എല്ലാവർക്കും സുപരിചിതനാണ്. 'വളരെ നല്ല കുട്ടികളായിരുന്നു അവരിരുവരും' അകാലത്തിൽ പൊലിഞ്ഞ പ്രിയ ശിഷ്യരെ ഒാർക്കുേമ്പാൾ ഓറിയൻറൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.സി. റോബിൻസ് വികാരാധീനനായി. 'ഒരു ദുശ്ശീലങ്ങളും ഇല്ലാത്തവർ, രണ്ടുപേരും നന്നായി പഠിക്കുകയും ചെയ്യും. ഒരു കുറ്റവും അവരെക്കുറിച്ച് പറയാനില്ല'. ട്രാവൽ ആൻഡ് ടൂറിസം കോഴ്സിൽ അവസാന വർഷ വിദ്യാർഥിയായിരുന്ന സഫ്വാൻ പ്രോജക്ട് കഴിഞ്ഞ് മാർച്ച് 15ന് തുടങ്ങുന്ന പരീക്ഷക്കുള്ള തയാറെടുപ്പിലായിരുന്നു. റോയലാൻസിയിൽ ടൂർ ഓപറേറ്റർ കം മാർക്കറ്റിങ് എക്സിക്യൂട്ടിവായി നിയമനം ലഭിക്കുകയും ചെയ്തിരുന്നു. 'ജേണലിസം കോഴ്സിലെ അവസാന വർഷ ക്ലാസിലെ ഉയർന്ന മാർക്കുകാരനായിരുന്നു നൂറുദ്ദീൻ. അതുകൊണ്ട് തന്നെ അവനെ ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.' ഡോ. റോബിൻസ് പറഞ്ഞു. സഹപാഠികൾക്ക് ഇരുവരെയും അവസാനമയി ഒരു നോക്കുകാണാൻ കാഞ്ഞങ്ങാട്ടേക്കും അവിടെനിന്ന് വേങ്ങരയിലേക്കും കോളജ് അധികൃതർ യാത്ര സൗകര്യം ഏർെപ്പടുത്തിയിരുന്നു. ഇരുവരുടെയും മരണത്തിൽ അനുശോചിച്ച് ശനിയാഴ്ച ഓറിയൻറൽ സ്ഥാപനങ്ങൾക്ക് അവധി നൽകുകയും ചെയ്തു. 'എന്നോട് അന്ത്യയാത്ര പറയാൻ വന്നതുപോലെയായിരുന്നു സഫ്വാൻ കുേറ കാലത്തിനുശേഷം വ്യാഴാഴ്ച കാണാൻവന്നത്. ഒന്നാംവർഷം പഠിക്കുമ്പോൾ അവൻ ഞാൻ താമസിക്കുന്ന കെട്ടിടത്തിലായിരുന്നു താമസം. മാസങ്ങൾക്കുശേഷം എന്നെ കാണാൻ വരികയും കുശലങ്ങളും തമാശകളും പറഞ്ഞു അവൻ പോയത് അന്ത്യയാത്രയായിരുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.' -കോളജിലെ ട്രെയിനിങ് ആൻഡ് പ്ലേസ്മ​െൻറ് തലവനായ രഞ്ജിത് ബൽറാം പറയുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് തിരിച്ചുവരുന്ന വഴിയാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മോേട്ടാർ ൈസക്കിളിൽ ലോറിയിടിച്ച് അപകടം സംഭവിച്ചത്. രണ്ടുപേർക്കും തലക്കായിരുന്നു പരിക്ക്. ലക്കിടി മർഹബ പള്ളിയിലെ ഖത്തീബ് അലി മൗലവിയുടെ നേതൃത്വത്തിൽ നാട്ടുകാരും സംഭവ സ്ഥലത്തുണ്ടായിരുന്നവരും ഇരുവരെയും കൽപറ്റയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സഫ്വാൻ അപകടം നടന്ന് അൽപസമയത്തിനകം മരണത്തിന് കീഴടങ്ങിയപ്പോൾ ഗുരുതര പരിേക്കറ്റ നൂറുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സഫ്വാ​െൻറ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തശേഷം വൈത്തിരി ജുമാമസ്ജിദിൽ മയ്യിത്ത് നമസ്കാരം നടന്നു. തുടർന്ന്, സ്വദേശമായ കാഞ്ഞങ്ങാട് കൊളവയൽ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നൂറുദ്ദീ​െൻറ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽവെച്ച് പോസ്റ്റ്മോർട്ടം ചെയ്തശേഷം സ്വദേശമായ കിളിനാക്കോട് മസ്ജിദിൽ ഖബറടക്കി. കൊച്ചിയിൽനിന്നും കാലി കാർട്ടൂണുമായി ബംഗളൂരുവിലേക്ക് പോകുകയായിരുന്നു ലോറി. ഡ്രൈവർ എസ്. രാജ വൈത്തിരി പൊലീസ് കസ്റ്റഡിയിലാണ്. SATWDL19 സഫ്വാനും നൂറുദ്ദീനും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മോേട്ടാർ സൈക്കിൾ അപകടത്തിൽ തകർന്ന നിലയിൽ എസ്.പി.സി പാസിങ് ഔട്ട് പുൽപള്ളി: ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പൊലീസ് സീനിയർ കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡും അനുമോദന സമ്മേളനവും നടത്തി. പുൽപള്ളി പൊലീസ് സബ് ഇൻസ്പെക്ടർ എൻ.എം. ജോസ് സല്യൂട്ട് സ്വീകരിച്ചു. അനുമോദന സമ്മേളനം പുൽപള്ളി പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.ആർ. ജയറാം സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. കെ. റാണി വർഗീസ്, കെ.ആർ. ജയരാജ്, പി.എ. നാസർ, വി.ടി. ലവൻ, അനീഷ ദേവി, പ്രവീൺ ജേക്കബ്, കെ.ജി. സതീഷ്, എ.ഡി. ബിന്ദു എന്നിവർ സംസാരിച്ചു. എസ്.പി.സി കാഡറ്റുകളായ അനുപം വൈശാഖി, അമൽഡ തോമസ്, ടോണി ബിജു, പി.എൻ. അഫ്സൽ, സോണിയ ബാബു എന്നിവർ നേതൃത്വം നൽകി. SATWDL11 ജയശ്രീ സ്കൂളിൽ നടന്ന സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ അനുമോദന സമ്മേളനം പുൽപള്ളി പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു പരിപാടികൾ ഇന്ന് പൂത്തൂർവയൽ മദ്റസാ ഹാൾ: മഹാത്മ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും കൽപറ്റ ഫാത്തിമ മാത ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന മെഡിക്കൽ ക്യാമ്പ് -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.