കോഴിഗ്രാമം പദ്ധതി തുടങ്ങി

ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കോഴിഗ്രാമം പദ്ധതി ആരംഭിച്ചു. മുട്ടക്കോഴികളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ ഉദ്ഘാടനം ചെയ്തു. ഗുണഭോക്താക്കൾക്കായി 8000ത്തോളം കോഴികളെയാണ് നൽകുന്നത്. വൈസ് പ്രസിഡൻറ് പി.എം. ഷിജിത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രൂപ കേളോത്ത്, ഗ്രാമപഞ്ചായത്ത് അംഗം എൻ.കെ. ചന്ദ്രൻ, എ.കെ. അബ്ദുല്ല, എം.എം. മുഹമ്മദ്, പനയുള്ളതിൽ അമ്മദ് എന്നിവർ സംസാരിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ആയഞ്ചേരി: കടമേരി യു.പി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ സ്കൂൾ വികസന സമിതി ചെയർപേഴ്സൻ എം. അബ്ദുല്ലക്ക് നൽകി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. ഷിജിത്ത് പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.എം. ഗിരീഷ് ബാബു അധ്യക്ഷത വഹിച്ചു. പി.കെ. പ്രമോദ്കുമാർ, പി.കെ. ശിവാനന്ദൻ, പി.എം. ബാലൻ, ടി.കെ. സഫിയ, ഹെഡ്മാസ്റ്റർ കെ.വി. അരവിന്ദാക്ഷൻ, വി.പി. വിമലാഭായ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.