നാദാപുരം: ജില്ലപഞ്ചായത്ത് പരിഷ്‌കരണ പ്രവൃത്തി നടത്തുന്ന കല്ലാച്ചി-ആവോലം റോഡിെൻറ പ്രവൃത്തി ഉദ്ഘാടനം ജില്ലപഞ്ചായത്ത് മെംബർ അഹമ്മദ് പുന്നക്കൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ പദ്ധതിവർഷങ്ങളിൽ 55 ലക്ഷം രൂപ ചെലവഴിച്ച് പരിഷ്കരിച്ചതിെൻറ ബാക്കിവരുന്ന ഭാഗമാണ് ഇപ്പോൾ പ്രവൃത്തി നടത്തുന്നത്. എട്ട് ലക്ഷം രൂപയാണ് ഈ പ്രവൃത്തിക്ക് വകയിരുത്തിയത്. വാർഡ് മെംബർ സി.കെ. നാസർ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളായ മണ്ടോടി ബഷീർ, സി.കെ. റീന, എം.പി. സൂപ്പി, വി.വി. മുഹമ്മദലി, കെ.ടി.കെ. സ്വാതി, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ സൂപ്പി നരിക്കാട്ടേരി, ടി. കണാരൻ, കൊടുക്കണ്ടി മൊയ്തു, എൻ.കെ. ജമാൽ, കരിമ്പിൽ ദിവാകരൻ, വി.പി. ഫൈസൽ, പി.കെ. സമീർ, തുണ്ടിയിൽ യൂസഫ്, കെ.കെ. കുഞ്ഞമ്മദ്കുട്ടി, ജലീൽ നാമത്ത് എന്നിവർ സംസാരിച്ചു. പടം : ndm 1 ജില്ലപഞ്ചായത്ത് പരിഷ്കരണപ്രവൃത്തി നടത്തുന്ന കല്ലാച്ചി-ആവോലം റോഡിെൻറ പ്രവൃത്തി ഉദ്ഘാടനം ജില്ലപഞ്ചായത്ത് മെംബർ അഹമ്മദ് പുന്നക്കൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.