കുരുമുളക് അവധി വ്യാപാര തട്ടിപ്പ്: കൂടുതൽപേർ പരാതിയുമായി രംഗത്ത്; പൊലീസ് അന്വേഷണം തുടങ്ങി

*ജില്ലയിൽ ആകെ 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം മാനന്തവാടി:- ടൺ കണക്കിന് കുരുമുളക് അവധി വ്യാപാരത്തിലൂടെ തട്ടിയ കേസിൽ പരാതികളുടെ കൂമ്പാരം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ കർഷകർ പരാതിയുമായി കഴിഞ്ഞദിവസങ്ങളിൽ രംഗത്തെത്തി. ഇതോടെ പൊലീസ് അന്വേഷണവും ആരംഭിച്ചു. തലപ്പുഴ, തിരുനെല്ലി സ്റ്റേഷനുകളിലാണ് കൂടുതൽ പരാതികൾ കഴിഞ്ഞദിവസം ലഭിച്ചത്. ഇതി​െൻറ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, വടകര സ്വദേശികളായ ജിതിൻ, ദീപു എന്നിവർക്കെതിരെ അന്വേഷണം ഊർജിതമാക്കി. ഏകദേശം 20 കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയത്. നെതര്‍ലാൻഡ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് കുരുമുളക് മൂല്യവർധിത ഉല്‍പന്നമാക്കി കയറ്റി അയക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കര്‍ഷകരെ കബളിപ്പിച്ചത്. കിലോക്ക് മാർക്കറ്റിൽ 400 രൂപ വിലയുള്ള കുരുമുളക് 580 രൂപ തോതിലാണ് ഇവർ എടുത്തത്. 10 ശതമാനം തുക നൽകുകയും ബാക്കി തുകക്കുള്ള ചെക്ക് നൽകുകയുമായിരുന്നു. രണ്ട് മുതൽ മൂന്നുമാസം വരെ അവധി നൽകിയാണ് ചെക്ക് നൽകിയത്. കാലാവധി കഴിഞ്ഞതോടെ ചിലർ ചെക്കുമായി ബാങ്കുകളെ സമീപിച്ചതോടെയാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിയുന്നത്. ചെക്കി​െൻറ കാലാവധി കഴിയുന്നതോടെ കൂടുതൽ പരാതിക്കാർ രംഗത്ത് വന്നേക്കും. കർഷകർ, പള്ളികൾ, കന്യസ്ത്രീ മഠങ്ങൾ, മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ എന്നിവ വഴിയാണ് കുരുമുളക് ശേഖരിച്ചത്. ഒരു വർഷം മുമ്പ് വ്യാപാരം തുടങ്ങിയ ഇവർ ആദ്യഘട്ടങ്ങളിൽ കൃത്യമായി പണം നൽകി കുരുമുളക് എടുത്ത് വിശ്വാസം പിടിച്ചുപറ്റുകയും തുടർന്നാണ് തട്ടിപ്പിന് വലവിരിച്ചത്. തവിഞ്ഞാൽ, തൊണ്ടർനാട്, വെള്ളമുണ്ട, തിരുനെല്ലി, എടവക, പുൽപള്ളി, പൂതാടി, പനമരം, മേപ്പാടി, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്താനും സാധ്യതയുണ്ട്. നേരത്തെ പരാതിയുമായി എത്തിയപ്പോൾ സിവിൽ കേസാണെന്ന് പറഞ്ഞ് പൊലീസ് അവഗണിച്ചതായി കർഷകർ ആരോപിച്ചിരുന്നു. എന്നാൽ, പരാതി ഏറിയതോടെ സംഭവം ഗൗരവത്തിലെടുത്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. TUEWDL8 slug ഇനി വയനാട് സെവൻസ് ഫുട്ബാൾ ലഹരിയിൽ *ചാമ്പ്യൻസ് ട്രോഫി ഫുട്ബാളിന് ഇന്ന് തുടക്കമാകും *ഉദ്ഘാടന മത്സരത്തിൽ ഫിഫ മഞ്ചേരിയും കെ.എഫ്.സി കാളികാവും ഏറ്റുമുട്ടും കൽപറ്റ: വയനാട്ടിലെ കാൽപന്തു പ്രേമികൾക്ക് ആവേശമായി ചാമ്പ്യൻസ് ട്രോഫി സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിന് ബുധനാഴ്ച തുടക്കമാകും. ഫിഫ മഞ്ചേരി, ജിംഖാന തൃശൂർ, മെഡിഗാർഡ് അരീക്കോട് തുടങ്ങി പ്രമുഖ ടീമുകൾ മത്സരിക്കുന്ന ടൂർണമ​െൻറിനുള്ള ഒരുക്കം പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൽപറ്റ ലളിത് മഹൽ ഒാഡിറ്റോറിയത്തിനു സമീപം പ്രത്യേകം തയാറാക്കിയ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് ഫുട്ബാൾ പ്രേമികളുടെ കൂട്ടായ്മയായ വയനാട് ഈഗിൾസ് എഫ്.സിയുടെ നേതൃത്വത്തിൽ ടൂർണമ​െൻറ് നടക്കുന്നത്. പ്രത്യേകം സജ്ജമാക്കിയ ഗാലറി, എൽ.ഇ.ഡി വാൾ, സി.സി.ടി.വി തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് ടൂർണമ​െൻറ് നടക്കുന്നത്. ബുധനാഴ്ച വൈകിട്ട് 6.30ന് നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി, കൽപറ്റ ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം, ഡോ. ടി.പി.വി. സുരേന്ദ്രൻ, ഡോ. ജെയ് കിഷൻ, ക്ലബ് പ്രസിഡൻറ് നാസർ കല്ലങ്കോടൻ എന്നിവർ ചേർന്ന് ടൂർണമ​െൻറ് ഉദ്ഘാടനം ചെയ്യും. ഗുരുദക്ഷിണ എന്നപേരിൽ ജില്ലയിലെ 25ഒാളം മുൻകാല ഫുട്ബാൾ താരങ്ങളെയും ചടങ്ങിൽ ആദരിക്കും. തുടർന്ന്, രാത്രി എട്ടിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഫിഫ മഞ്ചേരിയും കെ.എഫ്.സി കാളികാവും ഏറ്റുമുട്ടും. നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. സെമി ഫൈനൽ രണ്ടുപാദങ്ങളിലായാണ് നടക്കുക. അഖിലേന്ത്യ സെവൻസ് ഫുട്ബാൾ അസോസിയേഷ‍​െൻറ അംഗീകാരമുള്ള ടൂർണമ​െൻറിൽ വിവിധ ടീമുകൾക്കായി പ്രമുഖ താരങ്ങൾ ബൂട്ടുകെട്ടും. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങൾക്ക് യഥാക്രമം 60, 80, 100 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 750 രൂപക്ക് സീസൺ ടിക്കറ്റും ലഭിക്കും. ഫിഫ മഞ്ചേരി, കെ.എഫ്.സി കാളികാവ്, ജിംഖാന തൃശൂർ, സൂപ്പർ സ്റ്റുഡിയോ മലപ്പുറം, ബ്രദേഴ്സ് മമ്പാട്, സെബാൻ കോട്ടക്കൽ, ലക്കിസ്റ്റാർ ആലുവ, മെഡിഗാർഡ് അരീക്കോട്, അൽ മിൽഹാൽ വളാഞ്ചേരി, എഫ്.സി തൃക്കരിപ്പൂർ, ജവഹർ മാവൂർ, അൽ ശബാബ് തൃപ്പനച്ചി, എ.വൈ.സി ഉച്ചാരക്കടവ്, എഫ്.സി പാലക്കാട്, എഫ്.സി പെരിന്തൽമണ്ണ, കെ.ആർ.എസ് കോഴിക്കോട് തുടങ്ങിയ ടീമുകൾ ടൂർണമ​െൻറിൽ പങ്കെടുക്കും. ടൂർണമ​െൻറ് ഭാരവാഹികളാ‍യ നാസർ കുരുണിയൻ, ഒ. റഊഫ്, ആരിഫ് അലുമിനിയം വേൾഡ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. TUEWDL7 വയനാട് ചാമ്പ്യൻസ് ട്രോഫി മത്സരത്തിന് തയാറാക്കിയ സ്റ്റേഡിയവും ഗാലറിയും 'കലോത്സവങ്ങളിലെ രാഷ്ട്രീയ താൽപര്യം പ്രതിഷേധാർഹം' മുട്ടിൽ: കലോത്സവങ്ങളിൽ രാഷ്ട്രീയ താൽപര്യം കലർത്തി കലയെ പ്രതികാരമാക്കി മാറ്റുന്ന എസ്.എഫ്.ഐ നിലപാട് പ്രതിഷേധാർഹമാണെന്ന് ഹരിത സംസ്ഥാന പ്രസിഡൻറ് മുഫീദ തെസ്നി അഭിപ്രായപ്പെട്ടു. എം.എസ്.എഫ് ഡബ്ല്യു.എം.ഒ യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യൂനിറ്റ് പ്രസിഡൻറ് ഒ.എം. അഷ്‌കർ അധ്യക്ഷത വഹിച്ചു. ജില്ല കാമ്പസ് വിങ് കൺവീനർ സഫ്‌വാൻ വെള്ളമുണ്ട പ്രമേയം അവതരിപ്പിച്ചു. പി.പി. ഷൈജൽ, എൻ.ബി. ഫൈസൽ, എം. അലി എന്നിവർ സംസാരിച്ചു. ഹരിത സംസ്ഥാന പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട മുഫീദ തെസ്‌നിക്ക് യൂനിറ്റ് കമ്മിറ്റിയുടെ ഉപഹാരം ജില്ല ഹരിത ജോയൻറ് സെക്രട്ടറി ബുസ്താന നൽകി. യൂനിറ്റ് സമ്മേളനത്തി​െൻറ ഭാഗമായി പ്രതിനിധി സംഗമം, കാമ്പസ് ക്ലീനിങ്, വിദ്യാർഥി റാലി എന്നിവ സംഘടിപ്പിച്ചു. അഫ്നാസ് സ്വാഗതവും ഷെബിൻ സിനാൻ നന്ദിയും പറഞ്ഞു. TUEWDL6 എം.എസ്.എഫ് ഡബ്ല്യു.എം.ഒ യൂനിറ്റ് സമ്മേളനം ഹരിത സംസ്ഥാന പ്രസിഡൻറ് മുഫീദ തെസ്നി ഉദ്ഘാടനം ചെയ്യുന്നു പ്രവർത്തക സമിതി യോഗം ഇന്ന് കൽപറ്റ: ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി പ്രവർത്തക സമിതി യോഗം ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് വെങ്ങപ്പള്ളി അക്കാദമിയിൽ ചേരുന്നതാണെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. -
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.