പ്രചരിക്കുന്നകഥകളിൽ കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും മുൻകരുതലെടുക്കുന്നത് നല്ലതാണ്. കുട്ടികളെ വേണ്ടത്ര ബോധവത്കരിക്കുക എന്നതാണ് അവയിൽ പ്രധാനം. അതിനുള്ള ചില വഴികൾ: -കുട്ടികൾ അപരിചിതരോട് ആൾക്കൂട്ടത്തിൽ വെച്ച് മാത്രം സംസാരിക്കുക. ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോകുകയോ അപരിചിതരുടെ വാഹനങ്ങളിൽ കയറുകയോ ചെയ്യരുത്. -ഒറ്റപ്പെട്ടു പോകുകയോ മറ്റുള്ളവരുടെ ൈകയിൽ അകപ്പെടുകയോ ചെയ്താൽ വെറുതെ കരയുന്നതിനു പകരം 'അമ്മയെവിടേ, അച്ഛനെവിടേ...'എന്നു പറഞ്ഞ് തന്നെ കരയുക. -മാതാപിതാക്കളുടെ പേര്, സ്ഥലപ്പേര്, സംസ്ഥാനം, ഫോൺ നമ്പർ എന്നിവയെല്ലാം വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ പഠിപ്പിക്കുക. മുതിർന്നവർ മനഃപാഠമാക്കുന്നതിനേക്കാൾ എളുപ്പം കുട്ടികൾക്കതാകും. -ഷോപ്പിങ് മാൾ പോലുള്ളിടങ്ങളിൽ ഒറ്റപ്പെട്ടു പോയാൽ സെക്യൂരിറ്റി സ്റ്റാഫിനെ സമീപിച്ച് കാര്യം പറയുന്നത് എങ്ങനെയെന്ന് 'മോക്ഡ്രിൽ' നടത്തി തന്നെ പഠിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.