ഹയർ സെക്കൻഡറിയെ തകർക്കരുത് -എച്ച്.എസ്.ടി.യു കുറ്റ്യാടി: ഏകീകരണത്തിെൻറ മറവിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തെ തകർക്കരുതെന്ന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അൻവർ അടുക്കത്ത് അധ്യക്ഷത വഹിച്ചു. കെ.ടി. അബ്ദുൽ ലതീഫ്, നിസാർ ചേലേരി, വി.പി. കുഞ്ഞബ്ദുല്ല, ഇ.കെ. കണ്ടോട്, ഒ.സി. അബ്ദുൽകരീം, കെ.കെ. ആലിക്കുട്ടി, പി.എ. ഗഫൂർ, പി. അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് പി. അമ്മദും സമാപന സമ്മേളനം ഒ. ഷൗക്കത്തും ഉദ്ഘാടനം ചെയ്തു. വി.കെ. അബ്ദുറഹ്മാൻ, കെ.സി. സമദ്, വി. ഫൈസൽ, കുഞ്ഞമ്മദ്, കെ.കെ. അബൂബക്കർ, ഷമീം അഹമ്മദ്, സവാദ് പൂമുഖം എന്നിവർ സംസാരിച്ചു. വിവാഹം കുറ്റ്യാടി: കായക്കൊടി എ.പി. കുഞ്ഞമ്മദ്കുട്ടിയുടെ മകൻ നസീം അഹമ്മദും എകരൂൽ സി.കെ. മരക്കാരുടെ മകൾ ജുമാന ഫർസാനയും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.