വാണിമേൽ: ഗ്രാമപഞ്ചായത്തിനെ സമ്പൂർണ പച്ചക്കറി ഗ്രാമമായി പ്രഖ്യാപിക്കുന്നതിെൻറ ഭാഗമായി കർഷകർക്ക് ഗ്രോബാഗും പച്ചക്കറി െതെകളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.സി. ജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.വി. നസീറ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം.കെ. മജീദ്, അഷ്റഫ് കൊറ്റാല, മെമ്പർമാരായ കെ.പി. രാജീവൻ, ഉഷ കരുണാകരൻ, മുനീറ കര്യാട്ട്, കൃഷി ഓഫിസർ, എം.പി. സൂപ്പി, അഷ്‌റഫ് കാപ്പാട്ട്, കെ.കെ. മൊയ്തു എന്നിവർ സംബന്ധിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം നടുവണ്ണൂർ: അവിടനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറ അക്കാദമിക് മാസ്റ്റർ പ്ലാൻ 'അകം' ജില്ല പഞ്ചായത്ത് മെംബർ ശ്രീജ പുല്ലരിക്കൽ പ്രകാശനം ചെയ്തു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറങ്ങോട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വിലാസിനി അക്കാദമിക് മാസ്റ്റർ പ്ലാൻ ഏറ്റുവാങ്ങി. സ്കൂളിെൻറ മികവ് പ്രദർശനം, മാസ്റ്റർ പ്ലാൻ വിശദീകരണം പി.പി. ബാലൻ, ഒ.കെ. പ്രിയേഷ് എന്നിവർ നടത്തി. പ്രിൻസിപ്പൽ പി. കുഞ്ഞമ്മദ്, പ്രധാനധ്യാപകൻ പി.ടി. മുഹമ്മദ് സുബൈർ, പി.ടി.എ പ്രസിഡൻറ് കെ.കെ. നരേന്ദ്രബാബു, വാർഡ് മെംബർ കെ.പി. ദാമോദരൻ, പി.കെ. ഗോപാലൻ, എ.എം. സാവിത്രി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.