12 പേർ ഉദ്ഘാടകർ; ചന്ത^ചന്തകടവ് റോഡിന് പുതുമോടി

12 പേർ ഉദ്ഘാടകർ; ചന്ത-ചന്തകടവ് റോഡിന് പുതുമോടി ഫറോക്ക്: ഫറോക്ക് ചന്ത-ചന്ത കടവ് റോഡിന് നാട്ടുകാരുടെ കൂട്ടായ്മയിൽ പുതുമോടി. നാട്ടുകാർ വിട്ടുനൽകിയും െറസിഡൻറ്സ് അസോസിയേഷൻ കോഒാഡിനേഷൻ കമ്മിറ്റികളുടെ സഹകരണത്തിൽ ശ്രമദാനവും ആയതോടെയാണ് റോഡിന് പുതുമോടിയായത്. പ്രദേശത്തെ പൗരപ്രമുഖരും സാധാരണക്കാരുമായ 12 പേരായിരുന്നു ഉദ്ഘാടകർ. ഒരേസമയം 12 പേരും നാട മുറിച്ചാണ് ഉദ്ഘാടനം ചെയ്തത്. മധുര പലഹാരങ്ങളും പാനീയങ്ങളും നൽകി നാട്ടുകാർ ആഘോഷത്തിൽ പങ്കുചേർന്നു. ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി അംഗം കെ. കുഞ്ഞലവി, വ്യവസായ പ്രമുഖൻ കെ.എം.എ. ലത്തീഫ്, നഗരസഭ ഉപാധ്യക്ഷൻ വി. മുഹമ്മദ് ഹസ്സൻ, മുനിസിപ്പൽ െറസിഡൻറ്സ് അസോസിയേഷൻ കോഒാഡിനേഷൻ പ്രസിഡൻറ് പി. രാധാകൃഷ്ണൻ, പ്രദേശവാസികളായ വി. സൈതു മുഹമ്മദ്, അബൂബക്കർ, റിയാസ്, ശ്രീനിവാസൻ, ഹസ്സൻ, ഹൈദരലി, ഹാജറ, കുഞ്ഞി പൗക്ക എന്നിവരാണ് ഉദ്ഘാടനം നിർവഹിച്ചത്. െറസിഡൻറ്സ് അസോസിയേഷൻ കോഒാഡിനേഷൻ ഭാരവാഹികളായ കെ. മൻസൂർ, എ. സൈതലവി, കെ.വി. അഷറഫ്, ടി. അബ്ദുൾ റസാഖ്, വി. ഇഫ്സുറഹ്മാൻ, സക്കീർ പാറക്കാട്ട്, ആർ.എം. റസാഖ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.