ഭാഷ ഇൻസ്​റ്റിറ്റ്യൂട്ട്​ പുസ്​തകോത്സവം തുടങ്ങി

കോഴിക്കോട്: കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം പൊലീസ് ക്ലബിൽ തുടങ്ങി. ഫെബ്രുവരി 12ന് സമാപിക്കും. ഡോ. എം.എം. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. മൂർക്കനാട് പീതാംബര​െൻറ തിറയാട്ടം രണ്ടാം പതിപ്പ് പ്രകാശനം അദ്ദേഹം നിർവഹിച്ചു. ഡോ. കെ.എം. അനിൽ ഏറ്റുവാങ്ങി. പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. നർത്തകരത്നം പുരസ്കാരം നേടിയ മൂർക്കനാട് പീതാംബരനെ പ്രഫ. വി. കാർത്തികേയൻ നായർ ആദരിച്ചു. കെ. ചന്ദ്രൻ, പി.വി. മിനി എന്നിവർ സംസാരിച്ചു. എസ്. കൃഷ്ണകുമാർ സ്വാഗതവും എം.പി. ബീന നന്ദിയും പറഞ്ഞു. പുസ്തകങ്ങൾക്ക് 20 ശതമാനം മുതൽ 75 ശതമാനം വരെ വിലക്കിഴിവ് ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.