കുടുംബസംഗമങ്ങൾ സൗഹാർദത്തിനുള്ള വേദികളാവണം ^എം.ജി.എസ്​

കുടുംബസംഗമങ്ങൾ സൗഹാർദത്തിനുള്ള വേദികളാവണം -എം.ജി.എസ് കുറ്റിച്ചിറ: കുടുംബ സംഗമങ്ങൾ സൗഹാർദം ഉൗട്ടിയുറപ്പിക്കുന്നതിന് ചങ്ങലകളായി മാറണമെന്നും അതിലൂടെ സമൂഹത്തിൽ ഉന്നത വ്യകതിത്വങ്ങളെ വാർത്തെടുക്കുന്നതിന് ഉപകാരപ്രദമായിരിക്കുമെന്നും ചരിത്രകാരൻ എം.ജി.എസ്. നാരായണൻ. എം.എം ഹൈസ്കൂൾ 1982ലെ എസ്.എസ്.എൽ.സി ബാച്ച് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോടി​െൻറ തെക്കേപ്പുറം എന്നറിയപ്പെടുന്ന പ്രദേശം ഒട്ടേറെ പ്രതിഭകൾക്ക് ജന്മം നൽകിയ ഇടമാണെന്നും അതിന് നിദാനമായത് എം.എം ഹൈസ്കൂളാണെന്നും അദ്ദേഹം പറഞ്ഞു. ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു. പൂർവ അധ്യാപകരായ സന്തോഷ്, അബ്ദുല്ല, കുഞ്ഞിക്കോയ, വിശ്വനാഥൻ , തോമസ്, കുഞ്ഞിമൊയ്തീൻ, മാധവൻ, അബ്ദു റഹ്മാൻ, മുഹമ്മദ്, പ്രഭാകരൻ, അബ്ദുല്ല, അസ്സൻകോയ എന്നിവെരയും സ്കൂൾ മാനേജർ കെ.വി. കുഞ്ഞഹമ്മദ് കോയയെയും ആദരിച്ചു. കൗൺസിലർ കെ.എം. റഫീഖ്, പി.വി. യാക്കൂബ്, ഉമ്മർ ജോഷിക്, എം.എം. യഹ്യ, സാജിദ് തോപ്പിൽ, എം.കെ. സക്കീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജവഹർ മുഹമ്മദ് സ്വാഗതവും ട്രഷറർ എം.പി. കോയട്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.